മണ്ണാർക്കാട് ഫൊറോന സംഗമം നടത്തി


✍️മേഴ്സി ഷാജു സെന്റ് ജോസഫ്സ് ചർച്ച് ശ്രീകൃഷ്ണപുരം

മണ്ണാർക്കാട്:പാലക്കാട് രൂപത സുവർണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി മണ്ണാർക്കാട് പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോന ചർച്ചിൽ" മണ്ണാർക്കാട് ഫൊറോന സംഗമം" നടത്തി.പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ കാർമികത്വത്തിൽ ദിവ്യബലിയർപ്പണം (വിശുദ്ധ കുർബാനയർപ്പണം)ഭക്ത്യാദരപൂർവ്വം നടത്തി.ഫൊറോനയിലെ 15 ഇടവകയിൽ നിന്നുള്ള വൈദികരും ക്ഷണിക്കപ്പെട്ട മറ്റ് വൈദികരും സഹകാർമ്മികരായി. ഇടവകകളിൽ നിന്നുള്ള കൈക്കാരന്മാർ, അക്കൗണ്ടന്റുമാർ , ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് ,പാസ്റ്ററൽ കൗൺസിൽ . അംഗങ്ങൾ , വിശ്വാസപരിശീലകർ , വാർഡ് പ്രസിഡന്റുമാർ സെക്രട്ടറിമാർ,അനുഗ്രഹീത കുടുംബങ്ങൾ ( 5 ൽ കൂടുതൽ മക്കൾ ഉള്ളവർ ) ദേവാലയ ശുശ്രൂഷികൾ ,വാർഡ് പ്രതിനിധികൾ, ഇടവകയിൽ നിന്നുള്ള സന്യസ്തർ , എ.കെ.സി.സി പ്രതിനിധികൾ,വിൻസെന്റ് ഡി പോൾ ,മാതൃവേദി, കെ.സി.വൈ.എം, സി.എം.എൽ, ഗായക സംഘം, അൾത്താര സംഘം, തിരുബാല സംഖ്യം തുടങ്ങിയ സംഘടനകളിലെ പ്രതിനിധികളും സന്നിഹിതരായിരുന്നു.


വി.കുർബാനയർപ്പണത്തിനുശേഷം ഫൊറോന സംഗമം നടന്നു. മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാദർ രാജു എല്ലാവർക്കും സ്വാഗതമാശംസിച്ചു. പ്രമുഖർ ആശംസയർപ്പിച്ചു സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരേയും അനുഗ്രഹീത കുടുംബങ്ങളെയും സന്യസ്തരേയും ചടങ്ങിൽ ആദരിച്ചു. പെരിമ്പടാരി ഇടവക കുട്ടികളുടെ സ്വാഗത ഡാൻസും കോട്ടപ്പുറം സെന്റ് ജോൺ ബാപ്പി സ്‌റ്റ് ഇടവക കുട്ടികളുടെ ഗംഭീര മാർഗ്ഗംകളിയും ഉണ്ടായിരുന്നു.ശേഷം സ്നേഹവിരുന്നും നടത്തി. വലിയൊരു ദൈവാനുഭവ നിറവിലാണ് ദൈവ ജനം സ്വഭവനങ്ങളിലേക്ക് മടങ്ങിയത്.


Post a Comment

Previous Post Next Post