കരിമ്പുഴ: കരിമ്പുഴ പഞ്ചായത്തിൽ വാർഡ്തല യോഗ പരിശീലനം ആരംഭിച്ചു. കരിമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും പൊമ്പ്ര ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയുടെയും നാഷണൽ ആയുഷ് മിഷൻ ഹെൽത്ത് ആൻഡ് വെൽനസ് സെൻററിന്റെയും സംയുക്താഭിമുഖ്യത്തിൽ വാർഡ്‌തല യോഗ പരിശീലന ക്ലാസ്സ് രണ്ടാം വാർഡിൽ കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ എം ഹനീഫ ഉദ്ഘാടനം നിർവഹിച്ചു. രണ്ടാം വാർഡ് മെമ്പർ ഉമ്മർ കുന്നത്ത് അധ്യക്ഷത വഹിച്ചു.പഞ്ചായത്തിൻ്റെ രണ്ടാം വാർഡിൽ വനിതകൾക്കുള്ള യോഗ പരിശീലന പരിപാടി യുവചേതന പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ വെച്ച് നടന്നു. പൊമ്പ്ര ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. വനജ പദ്ധതി വിശദീകരണം നടത്തി, യുവജന പാലിയേറ്റീവ് കെയർ സൊസൈറ്റി സെക്രട്ടറി എസ് പി രാമകൃഷ്ണൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗ ഇൻസ്ട്രക്ടർ ഡോ. അനുഷ ക്ലാസ് നയിച്ചു. 35 ഓളം വനിതകൾ ആദ്യഘട്ടത്തിൽ പങ്കെടുത്തു. ആശാവർക്കർമാർ ശശികല, വസന്ത, ശ്രീലത, രേഖ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കരിമ്പുഴ പഞ്ചായത്തിൽ വാർഡ്തല യോഗ പരിശീലനം ആരംഭിച്ചു
The present
0
Post a Comment