പാലക്കാട് ബിജെപി നേതാവിന്‍റെ വീട് ആക്രമിച്ചത് ബിജെപിക്കാർ തന്നെ


 പാലക്കാട് ബിജെപിയുടെ മുൻ കൗൺസിലർ കുന്നത്തൂർമേട്ടിലെ എസ്.പി. അച്യുതാനന്ദന്‍റെ വീടിനു നേരെ ആക്രമണം നടത്തിയത് ബിജെപിക്കാർ തന്നെ എന്ന് പൊലീസ്. സോഷ്യൽ മീഡിയയിൽ അച്യുതാനന്ദനിട്ട പോസ്റ്റിൽ പ്രകോപിതരായാണ് വീടിനു നേരെ ആക്രമണം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു .

സംഭവത്തിൽ യുവ മോർച്ച നേതാവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. യുവമോർച്ച പാലക്കാട് മണ്ഡലം സെക്രട്ടറി മണലി സ്വദേശിയുമായ രാഹുലിനെയും സുഹൃത്തുക്കളായ അനുജിൽ, അജീഷ് കുമാർ കല്ലേപ്പുള്ളി, മഞ്ഞല്ലൂർ സ്വദേശികളായ സീനപ്രസാദ്, അജീഷ് എന്നിവരെയാണ് പാലക്കാട് ടൌൺ പൊലീസ് അറസ്റ്റ് ചെയ്തത് .

ബിജെപിയിലെ ആഭ്യന്തര തർക്കമാണ് ആക്രമണത്തിന് കാരണമെന്നും സംശയമുണ്ടായിരുന്നു. പക്ഷെ ആക്രമണത്തിൽ വ്യക്തമായ മറുപടി നൽകാൻ സംസ്ഥാന നേതൃത്വം ഇതുവരെ തയാറായിട്ടില്ല.നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികളെക്കുറിച്ചു വിവരം ലഭിച്ചത്.

Post a Comment

Previous Post Next Post