ഉമ്മൻചാണ്ടി ഇല്ലാതെ ഒരാണ്ട്. പുലാപ്പറ്റയിൽ അനുസ്മരണം നടത്തി

 

പുലാപ്പറ്റ :മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണം ജില്ലയിൽ എല്ലായിടത്തും ബൂത്ത്, മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.ഉമ്മൻചാണ്ടിയില്ലാത്ത കേരള രാഷ്ട്രീയവും ഒരുവർഷം പിന്നിടുകയാണ്.വിവിധ തരത്തിലുള്ള സേവന-കർമ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ ഓരോ നാടും ഓർമിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ ജനപക്ഷത്ത് നിറഞ്ഞുനിന്ന ഉമ്മൻചാണ്ടിയുടെ വിയോഗം ഇപ്പോഴും നികത്താൻ ആകാത്ത വിടവായി നിലകൊള്ളുന്നു.ഓർമയായി ഒരു വർഷം ആകുമ്പോൾ ഉമ്മൻചാണ്ടിയോടുള്ള ഹൃദയബന്ധത്താൽ,അനുസ്മരണ ദിനമായ ജൂലൈ 18ന് രാവിലെ  കോൺഗ്രസ്‌ പ്രവർത്തകർ,പുഷ്പാർച്ചനയും അനുസ്മരണയോഗവും പുലാപ്പറ്റ ഐഎൻടിയുസി ഓഫീസിൽ നടത്തി. അനുസ്മരണ യോഗത്തിൽ ഐഎൻടിയുസി പ്രസിഡന്റ് ഗോപാലകൃഷ്ണൻ, ഐഎൻടിയുസി സെക്രട്ടറി വിജയൻ,അഭിലാഷ് ചന്ദ്രൻ,ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ, മണികണ്ഠൻ ചാമി, ബാബു,അനിൽകുമാർ, ബാലൻ,സുകുമാരൻ സി പി,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത്,നിതിൻ രാജ്, വിപിൻ, കെഎസ്‌യു മണ്ഡലം പ്രസിഡണ്ട് അനിൽ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post