'ഓണം കളറാക്കാൻ ചെണ്ടുമല്ലി' കരിമ്പയിൽ വിതരണോദ്ഘാടനം നടത്തി

 


കല്ലടിക്കോട് :കരിമ്പ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവന്റെ കീഴിൽ വനിതാ കർഷക ഗ്രൂപ്പുകൾക്ക് ചെണ്ടുമല്ലി കൃഷിക്ക് ആവശ്യമായ ഇരുപതിനായിരം തൈകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ ആദ്യ ഘട്ട വിതരണ ഉദ്ഘാടനം നടത്തി.ഗ്രാമപഞ്ചായത്ത് അംഗം മോഹനൻ അധ്യക്ഷനായി.കൃഷി അസിസ്റ്റന്റ് ഹേമ പദ്ധതി വിശദീകരണം നടത്തി. ഓരോ കൃഷിക്കൂട്ടത്തിനും 250 തൈകൾ വീതം, 85 കൃഷിക്കൂട്ടങ്ങൾക്കാണ് തൈ വിതരണം നടത്തിയത്.ചെണ്ടുമല്ലി തൈ നടാൻ പറ്റിയ സമയമാണിത്.സെപ്റ്റംബർ ആദ്യവാരം, അത്തത്തോടനുബന്ധിച്ച് വിളവെടുപ്പ് നടത്തും വിധമാണ് ചെണ്ടുമല്ലി കൃഷി വ്യാപകമായി നടപ്പാക്കുന്നത്.ഗ്രാമപഞ്ചായത്ത് അംഗം നീതു സുരാജ്,ലൈല തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post