തിരുവിഴാംകുന്ന്:- ഞറളത്ത് ശ്രീ രാമ സ്വാമി ക്ഷേത്രത്തിലെ ആദ്ധ്യാത്മ രാമായണ സപ്താഹ യജഞത്തിൻ്റെ ആചാര്യവരണത്തോടെ തുടക്കം കുറിച്ചു . ട്രസ്റ്റി ബോർഡ് ചെയർമാൻ ടി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാഗരത്നം മണ്ണൂർ രാമകുമാരനുണ്ണി, ഉദ്ഘാടനം ചെയ്തു. പിന്നണി ഗായിക മീര രാംമോഹൻ വിശിഷ്ടാതിഥിയായിരുന്നു. ആചാര്യൻ ഭാഗവത രത്നം എ.കെ.ബി.നായർ ആണ്. ഗംഗാധരൻ മാസ്റ്റർ , എക്സിക്യൂട്ടീവ് ഓഫീസർ ആനന്ദ് എന്നിവർ ആശംസകൾ അർപ്പിച്ചു. plus two , SSLC പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. നവീകരണ കമ്മറ്റി പ്രസിഡൻ്റ് ഗംഗാധരൻ നായർ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ ഗോപകുമാർ, രഘുനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു . നവീകരണ കമ്മറ്റി സെക്രട്ടറി കെ. സുനിൽ സ്വാഗതവും നിജിത്ത് നന്ദിയും പറഞ്ഞു.
അദ്ധ്യാത്മ രാമായണ സപ്താഹ യജ്ഞത്തിന് തുടക്കം കുറിച്ചു
The present
0
Post a Comment