19-ാം നൂറ്റാണ്ടില്‍ തകര്‍ന്ന കപ്പലില്‍ നിന്ന് താരം ആഡംബര വസ്തുക്കളും നൂറുകണക്കിന് തുറക്കാത്ത ഷാംപെയ്ന്‍ കുപ്പികളും കണ്ടെടുത്ത് പോളിഷ് ഡൈവര്‍മാര്‍. 175 വര്‍ഷം വി വരെ പഴക്കമുണ്ടെന്ന് കരുതുന്ന വസ്തുക്കളാണ് കണ്ടെടുത്തത്. ബാള്‍ട്ടിടെക് എന്ന സ്വകാര്യ ഡൈവിംഗ് ഗ്രൂപ്പ് സ്വീഡിഷ് തീരത്ത് ബാള്‍ട്ടിക് കടലില്‍ നടത്തിയ പര്യവേഷണത്തിലാണ് തകര്‍ന്ന കപ്പലില്‍ നിന്ന് ഈ വസ്തുക്കള്‍ കണ്ടെത്തിയത്.
ധാരാളം സെറാമിക് പാത്രങ്ങളും മിനറല്‍ വാട്ടര്‍ ബോട്ടിലുകളും നൂറുകണക്കിന് ഷാംപെയ്ന്‍ കുപ്പികളും ഉള്‍പ്പെടെ ഡൈവര്‍മാര്‍ കണ്ടെടുത്തിട്ടുണ്ട്. സെല്‍ട്ടേഴ്‌സ് എന്ന പ്രശസ്തമായ ബ്രാന്‍ഡിന്റെ മിനറല്‍ വാട്ടര്‍ കുപ്പികളാണ് തകര്‍ന്ന കപ്പലിലുണ്ടായിരുന്നത്. രാജകീയ പാനീയമായി കണക്കാക്കിയിരുന്ന ഈ ബ്രാന്‍ഡ് ഇന്നും മിനറല്‍ വാട്ടര്‍ ഉത്പ്പാദകരാണ്. എന്നാൽ ഷാംപെയ്‌ന്റെ ബ്രാന്‍ഡ് ഏതാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
സ്റ്റോക്ക്‌ഹോമിലേയോ സെന്റ് പീറ്റേഴ്‌സ് ബെര്‍ഗിലേയോ ആഡംബര തീന്മേശകളിലേക്ക് കൊണ്ടുപോയിരുന്ന സാധാനങ്ങളാകാം ഇതെന്നാണ് ഡൈവര്‍മാരുടെ പ്രാഥമിക നിഗമനം. ഇത്രയധികം സാധനങ്ങള്‍ പ്രത്യേകിച്ച് നൂറുകണക്കിന് ഷാംപെയ്ന്‍ കുപ്പികള്‍ ആദ്യമായാണ് കപ്പലില്‍ നിന്ന് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ഡൈവര്‍ സംഘത്തിന്റെ തലവന്‍ ടൊമാസ് സ്റ്റാചുറ പറഞ്ഞു.
Post a Comment