എടത്തനാട്ടുകര:എടത്തനാട്ടുകര പാലിയേറ്റീവ് കെയർ ക്ലിനിക്കിലെ ആഴ്ച തോറും നടത്തിവരുന്ന ഡേ കെയറിൽ ഡേ കേരള എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പാലിയേറ്റീവ് വളണ്ടിയർമാർക്കും നവ്യാനുഭൂതി നൽകി എടത്തനാട്ടുകര പാലിയേറ്റീവ് കെയർ ക്ലിനിക് വൈസ് ചെയർമാൻ പത്മജൻ മുണ്ടംചിരി (പപ്പേട്ടൻ) നടത്തിയ ഓടക്കുഴൽ വായന ഹൃദ്യമായി.നിലവിൽ പരിശീലനം ലഭിച്ചുവരുന്ന പത്മജൻ പത്തോളം ഗാനങ്ങൾക്ക് ഓടക്കുഴലിലൂടെ ജീവൻ നൽകി.കഴിഞ്ഞ ആറു വർഷമായി എടത്തനാട്ടുകര പാലിയേറ്റീവ് ക്ലിനിക്കിന് കീഴിലുള്ള രോഗികൾക്ക് ഒറ്റപ്പെടലിൽ നിന്നും വലിയ ആശ്വാസമാണ്.എല്ലാ വെള്ളിയാഴ്ചയും നടന്നുവരുന്ന ഡേ കെയർ സംവിധാനം ഉച്ചക്ക് ശേഷം ഫിസിയോതെറാപ്പിസ്റ്റ് രമേശിന്റെ നേതൃത്വത്തിൽ ഫിസിയോതെറാപ്പി പരിചരണവും നടത്തിവരുന്നു സമൂഹത്തിലെ സുമനസ്സുകളുടെ സഹായത്തോടുകൂടി
ഡേ കെയറിലേക്ക് എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിഭവസമൃദ്ധമായ ഭക്ഷണവും നൽകിവരുന്നു
Post a Comment