അഗളി: മന്ദം പൊട്ടി കോസ് വേക്ക് സമീപത്തുള്ള വൻമരം കടപുഴകി വീണു. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അഗളി പോലീസ് സ്റ്റേഷനിൽ നിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റി വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. കെഎസ്ആർടിസി ജീവനക്കാർ അഗളി പോലീസ് സ്റ്റേഷൻ വിവരമറിയിച്ച തുടർന്ന്സ സീനിയർ ഫയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിമല്‍ കുമാർ .എസ്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് ആയ വി. സുരേഷ് കുമാർ, സുജീഷ്. വി, ശ്രീജേഷ് കെ. എസ്. സുജിത്ത്. കെ. വി. എന്നിവരടങ്ങിയ സംഘം ഉടൻ എത്തുകയും മരം മുറിച്ചു മാറ്റുകയും ആയിരുന്നു. ഒരു മണിക്കൂർ നേരത്തിനുള്ളിൽ തന്നെ ഗതാഗതം പുന:സ്ഥാപിക്കാൻ കഴിഞ്ഞു
മന്ദം പൊട്ടി കോസ് വേക്ക് സമീപത്തുള്ള വൻമരം വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
The present
0
Post a Comment