ശ്രീകൃഷ്ണപുരം: പരിസ്ഥിതി പ്രവർത്തന രംഗത്ത് വ്യത്യസ്തവും നൂതനവുമായ ആശയങ്ങളുമായി ഒട്ടേറെ പ്രായോഗിക കർമ്മ പദ്ധതികളിലൂടെ ശ്രദ്ധേയരായ അടയ്ക്കാപുത്തൂർ സംസ്കൃതി കർക്കിടക മാസത്തിൽ തികച്ചും വ്യത്യസ്തമായി പത്തിലക്കറി തോരൻ എന്ന പേരിൽ ശില്പശാലയും 10 ഇലകളുടെ പ്രദർശനവും അതോടൊപ്പം തന്നെ 10 ഇലകൾ ചേർത്ത് ഉച്ചഭക്ഷണത്തോടൊപ്പം പത്തിലകറി തോരനും കുട്ടികൾക്ക് നൽകി പുഞ്ചപ്പാടം എ യു പി സ്കൂളിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ അവരവരുടെ വീടുകളിൽ നിന്ന് ശേഖരിച്ച 10തരം ഇലകളാണ് ഇതിനായി ഉപയോഗിച്ചത് സ്കൂളിൽ നടന്ന ചടങ്ങ് ആയുർവേദ ഡോക്ടർ എം.പി. ശ്രീജു ഉദ്ഘാടനം നിർവഹിച്ച ശേഷം ആയുർവേദ പരിസ്ഥിതി ശില്പശാലയ്ക്ക് നേതൃത്വം നൽകി കുട്ടികളുമായി സംവദിച്ചു, അന്യം നിന്നു പോകുന്ന പഴമയുടെ സംസ്കാരങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും... അതിലൂടെ പ്രകൃതിയെ അടുത്തറിയുവാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംസ്കൃതി പ്രവർത്തകൻ രാജേഷ് അടയ്ക്കാപുത്തൂർ പറഞ്ഞു ശ്രീകൃഷ്ണപുരം എ. എസ്.ഐ. മോഹൻദാസ് വിശിഷ്ടാതിഥിയായിരുന്നു. ചടങ്ങിൽ മുൻ അധ്യാപകൻ വി പി ബാലകൃഷ്ണൻ മാസ്റ്റർ, പ്രധാന അധ്യാപിക വി.പി. സ്മിത, പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ കെ ഷീജ, സംസ്കൃതി പ്രവർത്തകരായ യു. സി.വാസുദേവൻ, കെ. ടി.ജയദേവൻ, സനിൽ കളരിക്കൽ.സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു .
പുഞ്ചപ്പാടം എ.യു.പി. സ്കൂളിൽ "പത്തിലക്കറി" പരിചയപ്പെടുത്തി അടയ്ക്കാപുത്തൂർ സംസ്കൃതി
The present
0
Post a Comment