ഷമീറിന്റെ കുടുംബത്തെ സഹായിക്കാൻ നാട് കൈകോർക്കുന്നു. ആലോചന യോഗം നാളെ

 

കരിമ്പ: അകാലത്തിൽ വിട്ടുപിരിഞ്ഞ ജീവകാരുണ്യ പ്രവർത്തകനും നാടിന്റെ അഭിമാനവുമായിരുന്ന കരിമ്പ ഷമീറിന്റെ കുടുംബത്തെ സഹായിക്കാനായുള്ള ധനശേഖരണാർഥം,ജൂലൈ 19 വെള്ളി വൈകീട്ട് 4ന് കരിമ്പ എച്ച് ഐ എസ് ഹാളിൽ പൗരപ്രമുഖരെയും സംഘടന നേതാക്കളെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി ആലോചനായോഗം നടത്തുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.ഷമീറിൻ്റെ വേർപാടിൽ കുടുംബം അനാഥമായിരിക്കുകയാണ്.സാമ്പത്തിക ബാധ്യതയുമുണ്ട്.ഷമീറിൻ്റെ ഭാര്യയും ചെറിയമൂന്നു മക്കളും,ഉൾപ്പെടുന്ന കുടുംബത്തിൻ്റെ ദൈനംദിന ജീവിത ചെലവുകളും മറ്റും പ്രതിസന്ധിയിലായ ഘട്ടത്തിലാണ് സഹൃദയർ കാരുണ്യത്തിനായി കൈകോർക്കുന്നത്. 

കുടുംബത്തിന് സുസ്ഥിരമായൊരു സഹായം എത്തിക്കുന്നതിനും, കുട്ടികളുടെ തുടർപഠനവും ആലോചിക്കുന്നതിന് രൂപം നൽകുന്നതിനാണ് ഈ സുപ്രധാന യോഗം ചേരുന്നത്.എല്ലാ സഹൃദയരുടെയും സാന്നിധ്യം ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. അന്വേഷണങ്ങൾക്ക്: 94478 36821

Post a Comment

Previous Post Next Post