കരിമ്പുഴ :വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള രണ്ടാംഘട്ട സൗജന്യ യോഗ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പിടിഎ പ്രസിഡന്റുമായ കെ കെ ഷൗക്കത്തിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എം ഹനീഫ ഉദ്ഘാടനം ചെയ്തു.കരിമ്പുഴ ഗ്രാമപഞ്ചായത്ത്, പൊമ്പ്ര ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി നാഷണൽ ആയുഷ് ഹെൽത്ത് ആൻഡ് വെർനസ് സെൻറർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കരുണാകര യുപി സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യ യോഗ പരിശീലനം നൽകുന്നത്.പൊമ്പ്ര ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.വനജ പി പദ്ധതി വിശദീകരണം നടത്തി. യോഗ ഇൻസ്ട്രക്ടർ ഡോ അനുഷ ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ രാമദാസ് മാസ്റ്റർ സ്വാഗതം അർപ്പിച്ചു, ഡേയ്സമ്മ ടീച്ചർ നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ എല്ലാ ആഴ്ചയിലും ഒരു ദിവസം രാവിലെ 9 മുതൽ 10 വരെ യോഗ പരിശീലന ക്ലാസ് നടത്താൻ തീരുമാനമായി.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള രണ്ടാംഘട്ട സൗജന്യ യോഗ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു
The present
0
Post a Comment