കാഞ്ഞിരപ്പുഴ: പാലക്കാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരപ്പുഴയിൽ വൻ ടൂറിസം വികസന സാധിക്കായി സർക്കാർ താൽപ്പര്യ പത്രം ക്ഷണിച്ചു. സർക്കാരിന്റെ ഇറിഗേഷൻ ടൂറിസം പോളിസിയുടെ ഭാഗമായി ജലസേചന വകുപ്പിന് കീഴിലെ ഡാമുകൾ,വെറുതെ കിടക്കുന്ന സ്ഥലങ്ങൾ, ആസ്തികൾ, നിലവിലെ വിനോദസഞ്ചാര മേഖലകൾ എന്നിവിടങ്ങളിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം നടപ്പിലാക്കാം എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞിരപ്പുഴയും ഇടം നേടിയത്.ഇതിന്റെ ഭാഗമായാണ് അധികൃതർ താൽപര്യപത്രം ക്ഷണിച്ചത്.കെ. ശാന്തകുമാരി എംഎൽഎയുടെ ഇടപെടലുകളും പദ്ധതിക്ക് വളരെയധികം ഗുണകരമായി. സർക്കാരിന്റെ ഉത്തരവ് പ്രകാരം തദ്ദേശസ്ഥാപനങ്ങൾ, സ്വകാര്യസംരംഭകർ,സൊസൈറ്റികൾ,സ്വകാര്യ വ്യക്തികൾ എന്നിവർക്കും ടൂറിസം പ്രദേശങ്ങൾക്കനുസരിച്ച് പ്രോജക്ടുകൾ സമർപ്പിക്കാവുന്നതാണ്.കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിക്ക് കീഴിൽ നിലവിലുള്ള ഉദ്യാനത്തിനു ഇരുവശത്തും ഇറിഗേഷൻ ഓഫീസ് പരിസരത്തും കാടുപിടിച്ചു കിടക്കുന്ന 50 ഏക്കറോളം വരുന്ന സ്ഥലത്ത് ടൂറിസം വികസനം സാധ്യമാക്കുന്ന ടൂറിസം പ്രോജക്റ്റുകൾ സമർപ്പിക്കാം. ജലസേചന വകുപ്പിന്റെ നോഡൽ ഏജൻസിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡവലപ്മെന്റ് ഓപ്പറേഷൻ ഏറ്റവും നല്ല പ്രൊജക്റ്റ് തിരഞ്ഞെടുത്തു തുടർനടപടികളിലേക്ക് നീങ്ങും. ടൂറിസം വികസനവുമായി ബന്ധപ്പെട്ടു വാട്ടർ തീം പാർക്ക്,സ്നോ വേൾഡ്,പക്ഷികളുടെ പാർക്ക്, മറൈൻ ഓഷ്യനേറിയം, ജെയ്ന്റ് വീൽ, ബോട്ടിങ്ങ്, 3 ഡി തിയറ്റർ, റോപ് വേ, ഗ്ലാസ് ഹാങ്ങിങ്ങ് ബ്രിജ്, മ്യൂസിക്കൽ ഫൗണ്ടൻ, ലേസർട ഷോ, എന്റെർടെയ്ൻമെന്റ് സോൺ, കൂടാതെ റിസോർട്, ഹോട്ടൽ, സമുച്ചയങ്ങൾ, കന്റീനുകൾ, വിവിധതരം ഷോപ്പുകൾ തുടങ്ങിയവയും പുതിയ പ്രോജക്ടിൽ ഉൾപ്പെട്ടേക്കും ഇതിനു മുൻപു സ്വകാര്യ കമ്പനി 100 കോടി രൂപയുടെ ടൂറിസം വികസന സാധ്യതകൾ അവതരിപ്പിച്ചിരുന്നു.മികച്ച പ്രോജക്ട് നൽകുന്നവർ വകുപ്പുമായി സമ്മതപത്രം ഒപ്പിട്ടു പ്രവർത്തനമാരംഭിക്കാം. എന്നാൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ മേൽനോട്ടം ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് ആയി ഇരിക്കും
കാഞ്ഞിരപ്പുഴയിൽ വൻ ടൂറിസം വികസന സാധിക്കായി സർക്കാർ താൽപ്പര്യ പത്രം ക്ഷണിച്ചു
The present
0
Post a Comment