കോട്ടോപ്പാടം : സ്നേഹതീരം സൗജന്യ ഡയാലിസിസ് & പാലിയേറ്റീവ് കെയർ സെന്റർന് വേണ്ടി കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ സമാഹരിച്ച തുക കുണ്ട്ലക്കാട് കൈത്താങ്ങ് കമ്മിറ്റി ഭാരവാഹികൾ സ്നേഹതീരത്തിന്റെ ചെയർമാന് കൈമാറി.കേരളത്തിൽ ഏറ്റവും കൂടുതൽ കിഡ്നി രോഗികൾ ഉള്ളതും ചികിത്സാ സംവിധാനങ്ങൾ താരതമ്യേന കുറഞ്ഞതും പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലാണന്നുള്ള സാഹചര്യത്തിൽ നാടിന്റെ ഏറ്റവും അനിവാര്യമായ ആവശ്യകതയാണ് സൗജന്യ ഡയാലിസിസ് സെന്ററുകൾ. എന്നാൽ ഇത് തീർത്തും സൗജന്യമായി മണ്ണാർക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന RC ഫൌണ്ടേഷൻ എന്ന സ്വതന്ത്ര കൂട്ടായ്മക്ക് കീഴിൽ അലനല്ലൂരിൽ സ്നേഹതീരം സൗജന്യ ഡയാലിസിസ് & പാലിയേറ്റീവ് കെയർ സെന്റർ എന്ന സ്ഥാപനം വരുന്നു. പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾ 80 % പൂർത്തിയായി. ഒരേ സമയം 10 പേർക്കും ഒരു ദിവസം കുറഞ്ഞത് 50 പേർക്കും സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇവടെ ഒരുക്കുന്നത്. ഇനിയും ഇതിലേക്ക് 25 ലക്ഷത്തോളം രൂപ ആവശ്യമായി വേണം. ഈ പണം കണ്ടെത്തുന്നതിനു വേണ്ടി ഒരു മെഗാ ബിരിയാണി ചലഞ്ച് ജൂൺ 12 ബുധനാഴ്ച സ്നേഹതീരം ഡയാലിസിസ് സെന്റർ സംഘടിപ്പിക്കുകയുണ്ടായി.കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ 1050 പാക്കറ്റ് ബിരിയാണി ഓർഡർ നൽകി അതിലൂടെ 100,000 (ഒരു ലക്ഷം ) ലഭിച്ചത്.കുണ്ട്ലക്കാട് കൈത്താങ്ങ് കൂട്ടായ്മ ജനറൽ സെക്രട്ടറി : ഉമ്മർ ഒറ്റകത്ത്, പ്രസിഡന്റ് : ആർ. എം ലത്തീഫ്, ട്രഷറർ : രാമചന്ദ്രൻ സി. പി, എക്‌സിക്യൂട്ടീവ് മെമ്പർമാരായ സുകുമാരൻ, അബ്ദു എൻ.പി, വിപിൻ സി.പി, കോടിയിൽ സാജിദ്, ദിനു സി.പി, അനിൽ സി.പി, ഷൈജു സി.പി,ചന്ദ്രശേഖരൻ സി.പി, ഹംസപ്പു സി.പി, മൊയ്‌ദു എൻ.പി, ഹംസ ആലിക്കൽ, ഹംസ എം, മൊയ്‌ദുണ്ണ്യ എൻ.പി, മൂസ ഒ,ഇസ്മായിൽ എന്നിവർ പങ്കെടുത്തു.
Post a Comment