കല്ലടിക്കോട് :ജീവിതോന്മുഖമായ ഒരു സന്ദേശത്തിന്റെ അർത്ഥവത്തായ വരികളുമായി തേൻ എന്ന ക്യാമ്പസ് പ്രണയ ഗാനം. നടനും കലാസാംസ്കാരിക പ്രവർത്തകനുമായ ആന്റണി ജോർജ് കരിമ്പയാണ് ഗാനരചനയും സംഗീതവും നിർവഹിച്ചിട്ടുള്ളത്.താരങ്ങളെ അനുകരിച്ചും സന്ദേശാത്മക ചെറുചിത്രങ്ങൾ ഒരുക്കിയും കലാരംഗത്ത് ശ്രദ്ധേയനാണ് ആന്റണി ജോർജ്.കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടത്തിയ പരിപാടിയിൽ കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ,ബാങ്ക് പ്രസിഡന്റ് യൂസുഫ് പാലക്കൽന് നൽകി,ഗാനോപഹാരത്തിന്റെ
ഓൺലൈൻ റിലീസിങ് നിർവഹിച്ചു.ഷാജി,പ്രമീള,സുധീഷ് എന്നിവരാണ് 'തേൻ'ആലപിച്ചിട്ടുള്ളത്.രവി അടിയത്ത്,സുധീഷ്, ആന്റണി ജോർജ് എന്നിവർ പ്രകാശന വേദിയിൽ സംസാരിച്ചു.
Post a Comment