കരിമ്പ : കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കരിമ്പമണ്ഡലം കമ്മിറ്റി രൂപീകരണയോഗം കരിമ്പമണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ ചേർന്നു. വേദി ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി.എം. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി മതിപ്പുറം മുഖ്യ പ്രഭാഷണം നടത്തി. കെ.എം. മുഹമ്മദ് നവാസ്, പി.വിൽസൺ, കെ.എസ്. സുരേഷ്, രാധാലക്ഷമണൻ, അഡ്വ. സി. യു . ഷൗക്കത്ത് എന്നിവർ പ്രസംഗിച്ചു.ഗാന്ധിദർശൻ വേദി കരിമ്പമണ്ഡലം കമ്മിറ്റി ഭാരവാഹികളായി പി. വിൽസൺ (ചെയർമാൻ) കെ. കുട്ടൻ, ജോൺ കുര്യൻ (വൈസ് ചെയർമാൻമാർ) കെ.എസ്. സുരേഷ് (ജനറൽ സെക്രട്ടറി) രാധാ ലക്ഷ്മണൻ, അഡ്വ.സി.യു. ഷൗക്കത്ത് (സെക്രട്ടറിമാർ) എം.എം. നൗഫൽ (ട്രഷറർ)നിയോജക മണ്ഡലം കമ്മിറ്റി പ്രതിനിധികളായി സി.എസ്. അസ്‌ലാം, പി.കെ. മുഹമ്മദാലി എന്നിവരെ തിരഞ്ഞെടുത്തു.
ഗാന്ധി ദർശൻ വേദി കരിമ്പമണ്ഡലം കമ്മിറ്റി രൂപീകരിച്ചു
The present
0
Post a Comment