പാലക്കാട് :പാലക്കാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളിലെ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി കരിമ്പുഴ അക്ഷരക്കൂട്ടം വായനശാലയുൾപ്പെടെ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 100 വായനശാലകൾക്ക് അനുവദിച്ച പതിനായിരം രൂപയുടെ പുസ്തകങ്ങൾ വിതരണം ചെയ്തു.പാലക്കാട് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ചാണ് വിതരണം ചെയ്തത്.കരിമ്പുഴ അക്ഷരക്കൂട്ടം വായനശാല ഭാരവാഹികളായ സൈതലവി മാസ്റ്റർ, സക്കീർ നമ്പിയത്ത് , ഗോപിനാഥൻ (മണി), അഷ്റഫ് തങ്ങൾ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
കുട്ടികളിൽ വായനാശീലം വളരട്ടെ! നൂറോളം വായനശാലകൾക്ക് പുസ്തകങ്ങൾ കൈമാറി
The present
0
Post a Comment