മണ്ണാർക്കാട്:മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ദേശീയ തെഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ മെറ്റീരിയൽ വർക്ക് നടത്തിയ ഗ്രാമ പഞ്ചായത്തിനുള്ള പുരസ്ക്കാരം തച്ചമ്പാറ ഗ്രാമപഞ്ചായത്തിന് ലഭിച്ചു.വി കെ ശ്രീകണ്ഠൻ എം പി യിൽ നിന്ന് തച്ചമ്പാറ ഗ്രാമപഞ്ചായത്ത് വൈസ് :പ്രസിഡൻ്റ് രാജി ജോണി,വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഐസക്ക് ജോൺ,വാർഡ് മെമ്പർ മല്ലിക,ദേശീയ തൊഴിലുറപ്പ് പദ്ധതി ജീവനക്കാരും ചേർന്ന് ഏറ്റുവാങ്ങി. തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച വർഷമാണിത്.ഒരു ലക്ഷത്തി പതിനായിരം തൊഴിൽ ദിനങ്ങളും 713 പേർക്ക് നൂറു ദിവസത്തെ തൊഴിൽ നൽകാനും തച്ചമ്പാറ ഗ്രാമ പഞ്ചായത്തിന് സാധിച്ചു.
Post a Comment