ശ്രീദേവി അമ്മക്ക് കല്ലടിയുടെ ആദരം

 


 പഠനത്തിൽ ആവേശം ചോരാതെ പ്ലസ് വൺ തുല്ല്യത പരീക്ഷ എഴുതി പുതിയ തലമുറയ്ക്ക് മാതൃകയായ ശ്രീദേവിയമ്മക്ക് കല്ലടിയുടെ ആദരം. കല്ലടി ഹയർസെക്കൻഡറി സ്ക്കൂൾ മാനേജർ കെ.സി.കെ സയ്യിദ് അലി പൊന്നാടയണിയിച്ച് ശ്രീദേവി അമ്മയെ ആദരിച്ചു.ജീവിതത്തിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം വളരെ വലുതാണ് എന്ന സന്ദേശം പ്രവർത്തിയിലൂടെ പുതുതലമുറയ്ക്ക് പകർന്നു നൽകുന്ന ശ്രീദേവി അമ്മയെ പോലുള്ളവർ സമൂഹത്തിന് മാതൃകയാണെന്ന് കല്ലടി സ്ക്കൂൾ മാനേജർ കെസികെ സയ്യിദ് അലി അനുമോദന പ്രസംഗത്തിൽ പറഞ്ഞു. കല്ലടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ എം ഷെഫീഖ് റഹിമാൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. റിഷാൽ.എൻ, അബ്ദുൽ ഹാദി അറയ്ക്കൽ, അബ്ദുൽ റഫീക്ക് കുന്നത്ത്, അനിൽ.പി.ജി., അനസ്.കെ.പി. തുടങ്ങിയവർ പ്രസംഗിച്ചു. എൻ. കുഞ്ഞയമ്മു നന്ദി ചടങ്ങിന് നന്ദി പറഞ്ഞു.



Post a Comment

Previous Post Next Post