തച്ചമ്പാറ ഇടായ്ക്കൽ വളവിൽ നിർത്തിയിട്ട ചരക്ക് ലോറിയുടെ മുന്നിൽ മരം വീണു

 

തച്ചമ്പാറ: പാലക്കാട്- കോഴിക്കോട് ദേശീയപാത തച്ചമ്പാറ ഇടായ്ക്കൽ വളവിൽ നിർത്തിയിട്ട ലോറിക്ക് മുന്നിലായി ഉണങ്ങിയ പാഴ് മരം വീണു.തിങ്കളാഴ്ച രാവിലെ 10:45 ഓടുകൂടിയാണ് മഴയിലും കാറ്റിലും മരം വീണത്.ലോറി ഡ്രൈവർ സമീപത്തുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാൻ നിർത്തിയതായിരുന്നു. ഈ സമയത്തായിരുന്നു ഉണങ്ങിയ മരം വാഹനത്തിന് തൊട്ടുമുൻ മുൻപിലായി വീണത്.ലോറിക്കും ആൾക്കും പരുക്കുകളില്ല.ഹോട്ടൽ ഉടമ ഫയർഫോഴ്സിൽ വിവരമറിയിക്കുകയും മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ .എ. കെ . ഗോവിന്ദൻകുട്ടി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ നേതൃത്വത്തിലുള്ള ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ് ആയ വി. സുരേഷ് കുമാർ ,കെ .പ്രശാന്ത്, ഷിജു ,ഷോബിൻ ദാസ് എം എസ് എന്നിവർ അടങ്ങിയ സംഘം ഉടൻതന്നെ സംഭവസ്ഥലത്ത് എത്തുകയും ദേശീയപാതയ്ക്ക് കുറുകെ കിടന്നിരുന്ന മരം മുറിച്ചു മാറ്റുകയും ആയിരുന്നു. അരമണിക്കൂർ ശേഷം ഗതാഗതം പൂർണതലാക്കാൻ സേനയ്ക്ക് കഴിഞ്ഞു.

Post a Comment

Previous Post Next Post