തച്ചമ്പാറ പഞ്ചായത്ത് അഞ്ചാം വാർഡ് ഉപതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കൊട്ടിക്കലാശം നടന്നു

 

തച്ചമ്പാറ: തച്ചമ്പാറ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ഭാഗമായി ഉപതിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കൊട്ടിക്കലാശം നടന്നു.മുപ്പതാം തീയതി ചൊവ്വാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പി.ആർ. സന്തോഷ് എൽഡിഎഫ് സ്ഥാനാർഥിയായും, നൗഷാദ് ബാബു യു.ഡി.എഫ്. സ്ഥാനാർഥിയായും ജോർജ് തച്ചമ്പാറ എൻഡിഎ സ്ഥാനാർഥിയായും മത്സരിക്കുന്നു.അഞ്ചാം വാർഡായ മുണ്ടമ്പലത്തെ സി.പി.എം. അംഗമായിരുന്ന പി സി ജോസഫ് മരിച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് ചൊവ്വാഴ്ച നടക്കുന്നത്.

Post a Comment

Previous Post Next Post