ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷൻ നാളെ മുതൽ പുലാപ്പറ്റയിൽ പ്രവർത്തനമാരംഭിക്കുന്നു

 

കല്ലടിക്കോട്:ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷൻ നാളെ ജൂലൈ 2 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാംസ്കാരിക വ്യാപാര നേതാക്കളുടെയും സാന്നിധ്യത്തിൽ പുലാപ്പറ്റയിൽ പ്രവർത്തനം ആരംഭിക്കുന്നു. സ്ഥാപനത്തിന്റെ ഉദ്ഘാടനം ജയരാജ് വാര്യർ (പ്രശസ്ത സിനിമ ആക്ടർ ) നിർവഹിക്കുന്നു. ഹരി ശരണാർത്തി കേശവൻ നമ്പൂതിരി ദീപ പ്രോജ്വലനവും വിശിഷ്ട അതിഥിയായി വിജീഷ് മണി (ഓസ്കാർ ഷോർട്ട് ലിസ്‌റ്റ്‌ഡ് മൂവി ഡയറക്ടർ & ഗിന്നസ് റെക്കോർഡ് ഹോൾഡർ), മുഖ്യ അതിഥികളായി ശാസ്തകുമാർ പി. ( കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ), രാധാകൃഷ്ണൻ മേനകത്ത്( വ്യാപാരി വ്യവസായി ഏകോപന സമിതി പുലാപ്പറ്റ യൂണിറ്റ് പ്രസിഡന്റ് ) എന്നിവരും പങ്കെടുക്കുന്നു.

Post a Comment

Previous Post Next Post