ചിറക്കൽപടി : പാലക്കാട് കോഴിക്കോട് ദേശീയപാത ചിറക്കൽ പടിയിൽ ജംഗ്ഷനിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.പൊമ്പ്ര പുത്തൻപുരയിൽ അബ്ദുൽ റസാക്കിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടുമണിയോടെ ആയിരുന്നു അപകടം നടന്നത്. പള്ളിക്കുറിപ്പ് റോഡിൽ നിന്നും ദേശീയ പാതയിലേക്ക് കയറുകയായിരുന്ന സ്കൂട്ടറും മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്കൂട്ടർ ലോറിയുടെ മുൻചക്രങ്ങളിലൊന്നിലിടയിൽപ്പെട്ടു. വലതു കാലിന് പരിക്കുപറ്റിയ റസാക്കിനെ ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Post a Comment