പാലക്കാട് :തട്ടാൻ സമുദായത്തിൽ വിവാഹം നടക്കാതെ ബുദ്ധിമുട്ടുന്ന യുവതീ യുവാക്കൾക്ക് സഹായകമായി മംഗല്യം മാര്യേജ് ബ്യൂറോ.കേരളത്തിൽ 14 ജില്ലകളിൽ നിന്നുള്ള ഡേറ്റകൾ സമാഹരിച്ചുള്ള,ലോകത്ത് എവിടെ വസിക്കുന്ന തട്ടാൻ,വിശ്വകർമ സമുദായത്തിൽ പെട്ടവർക്കും ഉപകരിക്കുന്ന ഓൺലൈൻ മാര്യേജ് ഗ്രൂപ്പാണ് മംഗല്യം. നടപടിക്രമങ്ങൾ വളരെ ലളിതവും ചെലവ് കുറഞ്ഞതുമാണ്.ഗ്രൂപ്പിൽ നിന്നും ഇഷ്ടമുള്ള യുവതി യുവാക്കളുടെ ഡേറ്റ തിരഞ്ഞെടുത്ത് ഇടനിലക്കാരില്ലാതെയും ബ്രോക്കർ ഫീസ് ഇല്ലാതെയും ആർക്കും നേരിട്ട് വിളിക്കാവുന്നതാണ്.രജിസ്ട്രേഷൻ ഫീസ് മാത്രം അടച്ച് ഗ്രൂപ്പിന്റെ ഭാഗമാകാം.
600 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.മറ്റ് ഫീസുകൾ ഒന്നും തന്നെ ഈ സേവനത്തിന് നൽകേണ്ടതില്ല.വലിയ തുക ചിലവാക്കി മാട്രിമോണിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരുന്ന് മുഷിയേണ്ടതില്ല.അത്തരക്കാരെ സഹായിക്കാൻ ടി എസ് എസ് കോങ്ങാട് ഘടകം തന്നെ മാതൃകാപൂർവ്വം മുന്നോട്ട് വന്നിരിക്കുകയാണ്.ടി എസ് എസ് പ്രതിമാസ യോഗത്തിന്റെ ഭാഗമായി വിവാഹ ബ്യൂറോയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.
പാറശ്ശേരി രാമകൃഷ്ണൻ ഹാളിൽ നടത്തിയ പരിപാടിയിൽ വിവാഹാന്വേഷകർക്കായുള്ള മംഗല്യം ഓൺലൈൻ പദ്ധതിയെക്കുറിച്ച് ഭാരവാഹികൾ വിശദീകരിച്ചു.തട്ടാൻ സമുദായത്തിലെ യുവതി യുവാക്കൾക്കുള്ള വിവാഹം ലളിതവും സൗകര്യപ്രദവുമാക്കാൻ
തുടക്കം കുറിച്ച ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ടി എസ് എസ് ജില്ലാ പ്രസിഡന്റ് ദിവാകരൻ വാടാനംകുറിശ്ശി യോഗം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് രാമകൃഷ്ണൻ കെ.സി,ടി എസ് എസ് കോങ്ങാട് യൂണിറ്റ് സെക്രട്ടറി സോമൻ.പി.എ, ജില്ലാ വൈസ് പ്രസി. ദാമോദരൻ മാഷ്,ജില്ലാ ട്രഷറർ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
അന്വേഷണങ്ങൾക്ക്:
9562063303
Post a Comment