വീട്ടില്‍ നിന്നും 20ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാളെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു

 

മണ്ണാര്‍ക്കാട് : വ്യായാമ ഉപകരണം നന്നാക്കാനെത്തി വീട്ടില്‍ നിന്നും 20ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാളെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കുമുറി ആമ്പല്ലൂര്‍ ഉടുവള്ളി വീട്ടില്‍ യു.ആര്‍ സുനിലി (53)നെയാണ് മണ്ണാര്‍ക്കാട് എസ്.ഐ. അജാസുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം 12നാണ് കേസിനാസ്പദമായ സംഭവം. തെങ്കര മണലടി മുണ്ടോടന്‍ വീട്ടില്‍ ഷെരീഫിന്റെ വീട്ടില്‍ നിന്നാണ് പണം നഷ്ടമായത്. വീടിന്റെ മുകള്‍നിലയില്‍ സ്ഥാപിച്ചിരുന്ന വ്യായാമ ഉപകരണം നന്നാക്കുന്നതിനായി സുനിലും മറ്റൊരാളുമാണ് വീട്ടിലെത്തിയത്. ഇവര്‍ ഉച്ചയക്ക് ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് പുറത്ത് പോയ ഇവര്‍ ഏറെ സമയം കഴിഞ്ഞും തിരിച്ചെത്താതായതില്‍ സംശയം തോന്നി വീട്ടുടമ അലമാര പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായതറിയുന്നത്. തുടര്‍ന്ന് പൊലിസില്‍ പരാതിനല്‍കുകയായിരുന്നു. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണ സംഘം സുനിലിനെ പിടികൂടിയത്.  സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ അഷ്‌റഫ്, സിവില്‍ പൊലിസ് ഓഫിസര്‍ റംഷാദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു, കേസില്‍ ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായി അന്വേഷണം നടന്നുവരുന്നതായി പൊലിസ് അറിയിച്ചു.

Post a Comment

Previous Post Next Post