ഗ്രാമീണറോഡുകൾ,ലൈറ്റുകൾ,6 കോടിയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ച് എംഎൽഎ

 

2024-25 സാമ്പത്തിക വർഷത്തിൽ മണ്ണാർക്കാട് അസംബ്ലി നിയോജക മണ്ഡലത്തിലെ വിവിധ പ്രവർത്തികൾ നടപ്പിലാക്കുന്നതിന് ആറു കോടി രൂപയുടെ വികസന ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട് എംഎൽഎ.എൻ.ഷംസുദ്ദീൻ മണ്ണാർക്കാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനം.ഹൈമാസ്റ്റ് ലൈറ്റുകൾ,മിനി മാസ്റ്റ് ലൈറ്റുകൾ, സ്കൂൾ ബസ്,ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം,മണ്ഡലത്തിലുടനീളം നിലാവ് പദ്ധതിയുടെ ഭാഗമായി തെരുവുവിളക്കുകൾ സ്ഥാപിക്കൽ,സ്കൂൾ കമ്പ്യൂട്ടർവൽക്കരണം തുടങ്ങി ബഹുമുഖ പദ്ധതികൾക്കാണ് വികസന ഫണ്ട് വകയിരുത്തിയിട്ടുള്ളത്.അലനല്ലൂർ കണ്ണൻകുണ്ട് പാലത്തിന്റെ കാര്യത്തിൽ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട്.ഏറെ ട്രോള് കിട്ടുന്നത് കണ്ണംകുണ്ട് പാലത്തിനാണ്, വൈകുന്നത് തന്‍റെ കുഴപ്പം കൊണ്ടല്ല, എംഎല്‍എ ഷംസുദ്ദീൻ വാർത്തലേഖകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു

Post a Comment

Previous Post Next Post