താലൂക്ക് നിയമ സേവന സമിതി സൗജന്യ നിയമ സഹായ ക്ലിനിക് കരിമ്പ ഗ്രാമ പഞ്ചായത്തിൽ പ്രവർത്തനം തുടങ്ങി

 

കരിമ്പ :കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ താലൂക്ക് തല ഓഫീസായ,താലൂക്ക് നിയമ സേവന സമിതി മണ്ണാർക്കാടിൻ്റെ നേതൃത്വത്തിൽ, കരിമ്പ ഗ്രാമപഞ്ചായത്തിൽ സൗജന്യ നിയമസഹായ ക്ലിനിക് ആരംഭിച്ചു. ജനങ്ങളുടെ നിയമപ്രശ്നങ്ങൾക്കു നിർദേശം നൽകുകയും,തുടർ സഹായങ്ങൾ നൽകുകയുമാണ് ലക്ഷ്യം.കരിമ്പ ഗ്രാമപഞ്ചായത്തിലെ സൗജന്യ നിയമസഹായ ക്ലിനിക് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ. കോമളകുമാരി അധ്യക്ഷയായി.പൊതു ജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിവിധ നിയമങ്ങളെക്കുറിച്ച് അഡ്വ.സുമയ്യ വിഷയാവതരണം നടത്തി.കരിമ്പ ഗ്രാമപഞ്ചായത്തിലെ സൗജന്യ നിയമസഹായക്ലിനിക്കിൽ എല്ലാ വെള്ളിയാഴ്ചയും രാവിലെ പതിനൊന്നു മണി മുതൽ മൂന്ന് മണി വരെ ഒരു വക്കീലിന്റെയും പാരാ ലീഗൽ വോളന്റീയറുടേയും സേവനം ലഭ്യമായിരിക്കും.സൗജന്യ നിയമസഹായം ആവശ്യമുള്ളവർക്ക് നിയമസഹായ ക്ലിനിക് സമീപിക്കാമെന്ന് മണ്ണാർക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി അറിയിച്ചു.

Post a Comment

Previous Post Next Post