മുണ്ടൂർ: 'സുഭാഷ് 'കീഴ്‌പാടം എന്ന ചെറുപ്പക്കാരൻ ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലാണ്.നിർമ്മാണ തൊഴിലാളിയായ സുഭാഷിൻ്റെ വരുമാനം കൊണ്ടുമാത്രം ഉപജീവനം നടത്തുന്ന ഭാര്യയും, മകളും അമ്മയുമടങ്ങിയ കുടുംബം ഇതോടെ തീരാദുരിതത്തിലാണ്.സുഭാഷിന്റെ രോഗശമനത്തിന് ഏതാണ്ട് 50 ലക്ഷം രൂപ ചെലവ് വരും. അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുള്ളത്. നിത്യജീവിതം പോലും കഷ്ടത്തിലായ ദുരിതമനുഭവിക്കുന്ന സുഭാഷിൻ്റെ കുടുംബത്തിന് കൈത്താങ്ങായി ശസ്ത്രക്രിയ ചെലവിനുള്ള പണം സമാഹരിക്കാൻ മുണ്ടൂർ പഞ്ചായത്തിലെ രാഷ്ട്രീയ,സാമൂഹിക രംഗത്തുള്ളവർ കൈകോർത്തു പ്രവർത്തിക്കുകയാണ്. മുണ്ടൂർ ഹൈസ്‌കൂളിൽ ചേർന്ന കുടുംബസഹായ സമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം വി സജിത,വൈസ് പ്രസിഡന്റ് വിസി ശിവൻ,വാർഡ് മെമ്പർമാരായ പി വി രാമൻകുട്ടി, രാജേഷും.പി.എ ഗോകുൽദാസ്, ഒ സി ശിവൻ, എ വിനോദ് (സിപിഐ(എം),പി.വി വിജയകുമാർ, റിയാസ് ( കോൺഗ്രസ്സ്), രമേശ് ബാബു (ബിജെപി),കാഞ്ഞിക്കുളം സഹകരണ ബാങ്ക് പ്രസിഡൻ്റ് ഹരിദാസ്,മുണ്ടൂർ സഹകരണ ബാങ്ക് പ്രസിഡൻ്റ് കൃഷ്‌ണദാസ് മാസ്‌റ്റർ,അഭിനന്ദ് ട്രസ്റ്റ് ചെയർമാൻ ഭവദാസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം വി സജിത ചെയർപേഴ്സനായും വൈസ് ചെയർമാനായി രാജേഷ്, ജയദാസ് എന്നിവരും, പി വി രാമൻകുട്ടി കൺവീനർ ജോയിൻ കൺവീനർമാരായി രമേശ് ബാബു. ഋതു,ട്രഷററായിപ്രശോഭും, 51 അംഗകമ്മിറ്റിയും, 15 അംഗ എക്‌സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു. ഒരു മാസക്കാലം കൊണ്ട് ചികിത്സ സഹായനിധി കണ്ടെത്താൻ സമിതി നിശ്ചയിച്ചു. സുഭാഷിനെയും കുടുംബത്തെയും പഴയ രീതിയിലേക്ക് കൊണ്ടുവരാൻ സുമനസുകൾക്ക് SUBASH CHIKILSA DHANA
SAHAYANIDHI.STATE BANK OF INDIA
ACC NUMBER: 43177303935,IFSC CODE: SBIN0071028,BRANCH: MUNDUR,UPIID: subashchikilsadhanasahayanidhi@sbi എന്ന അക്കൗണ്ടിലേക്ക് സഹായ സംഭാവന അയക്കാം. കൺവീനർ 9745573891,ചെയർപേഴ്സൺ 9946284916
Post a Comment