പാലക്കാട് :ചലച്ചിത്രങ്ങളിൽ അധികഠിനവും സാഹസീകവുമായ രംഗങ്ങളിൽ കൈമെയ് മറന്നഭിനയിച്ച് വേൽ തേവർ തിളങ്ങുന്നു. സിനിമയോടുള്ള സമർപ്പണമാണ് ഈ ചെറുപ്പക്കാരനെ ശ്രേഷ്ഠനാക്കുന്നത്. തമിഴ്,മലയാളം ചലച്ചിത്രങ്ങളിൽ വേൽ അഭിനയിച്ചത് അമ്പതിയേഴ്.റിലീസ് ആയത് ഇരുപത്തിയൊന്ന്.ഇപ്പോൾ തീയറ്ററിൽ കളിക്കുന്ന രഞ്ജിത്ത് സംവിധാനം ചെയ്ത കൗണ്ടം പാളയമാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.അതിൽ പ്രതിനായക സ്വഭാവം ഉള്ള കഥാപാത്രമാണ്.ശശി സംവിധാനം ചെയ്ത പെർഫെക്ട് എന്ന ചിത്രത്തിൽ മുഖ്യ പ്രതിനായകനായി കാസ്റ്റ് ചെയ്തത് ഈ അഭിനേതാവിനെയാണ്.രത്ത സാച്ചി,സൂ കീപ്പർ എന്നീ ചിത്രങ്ങളിൽ ആദ്യ രംഗം മുതൽ അവസാന സീൻ വരെ മികച്ച പ്രകടനവുമായി തിളങ്ങുന്നു.വിജയ കാന്തിന്റെ മകൻ ഷണ്മുഖ പാണ്ടിയൻ നായനാകുന്ന പടെ തലവനിൽ ഉശിരൻ വേഷമുണ്ട്.മൂന്നു നിറത്തിൽ മൂന്നു കാറുകൾ തമ്മിൽ നടക്കുന്ന മത്സര സംഘട്ടന രംഗങ്ങൾ കൊണ്ട് തീപാറും പ്രകടനം പ്രേക്ഷകർക്കു ആവശേം നൽകുന്നതായി.കിങ് ഓഫ് കൊത്തയിലുണ്ട്. ടർബോയിൽ കാർ സംഘട്ടന സീനിൽ കാണാം.ഇരു ടയറുകളിൽ കാർ ചുറ്റി ചുഴറ്റുന്നതും ബൈക്ക് കൊണ്ടുള്ള പലവിധ അഭ്യാസങ്ങളും കായിക മുറയും ക്യാമറക്ക് മുൻപിൽ ഡ്യൂപ്പ് ഇല്ലാതെ ചെയ്ത് വേൽ പ്രാവീണ്യം തെളിയിച്ചു.സാഹസികവും ആത്മ വിശ്വാസവും ധീരതയും ചേരുന്ന നടിപ്പിൻ സ്റ്റൈൽ.ഇനിയും നിരവധി ചിത്രങ്ങൾ റിലീസായി തിളങ്ങുമ്പോൾ തന്റെ താരത്തിളക്കവും ഉയരുമെന്ന വിശ്വാസം നടികർ വേൽ തേവരെ വിനയപൂർവം നയിക്കുന്നു.
പ്രേക്ഷകർക്ക് ആവശേമായ വേൽ എന്ന നടൻ,സിനിമയിൽ പ്രാവീണ്യം തെളിയിക്കുന്നത് ഡ്യൂപ്പ് ഇല്ലാതെ
Samad Kalladikode
0
Post a Comment