എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിന് 2023-24 അധ്യയന വർഷം നല്ലപാഠം സംസ്ഥാന അവാർഡായി ലഭിച്ച ഒരു ലക്ഷം രൂപ ഈ വർഷം വിദ്യാലയത്തിലെ വീടില്ലാത്ത രണ്ട് വിദ്യാർത്ഥികൾക്കായി നിർമ്മിക്കുന്ന 'സഹപാഠിക്കൊരു വീട്' പദ്ധതിയിലേക്ക് കൈമാറി. സാമൂഹിക സേവനം, പ്രകൃതി സംരക്ഷണം ജൈവ പച്ചക്കറി കൃഷി, ബോധവൽക്കരണം, മൂന്ന് സഹപാഠിക്ക് വീട് നിർമ്മിച്ചുനൽകൽ, ക്യാൻസർ രോഗികൾക്ക് പെൻഷൻ, നിർധന കുടുംബങ്ങൾക്ക് റേഷൻ, ആടുവിതരണം, അക്ഷരക്കൂട് ലൈബ്രറി, പാലിയേറ്റീവ് കെയർ രോഗികൾക്കുള്ള ധനസഹായം, സുരക്ഷാ ബോധവൽക്കരണ പരിപാടികൾ, ലഹരിക്കെതിരെയുള്ള ബോധവൽക്കരണം തുടങ്ങി നിരവധി അനവധി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പിലാക്കിയതിനാണ് വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിന് നല്ലപാഠം സംസ്ഥാന നല്ലപാഠം അവാർഡ് ലഭിച്ചത്. അവാർഡ് തുക ഒരുലക്ഷം രൂപയുടെ ചെക്ക് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ 'സഹപാഠിക്കൊരു വീട്' നിർമ്മാണ കമ്മിറ്റി ചെയർമ്മാൻ എം.പി നൗഷാദിന് കൈമാറി. ചടങ്ങിൽ മണ്ണാർക്കാട് എം.എൽ.എ അഡ്വ. എൻ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
കെ.റ്റി.ഡി.സി സംസ്ഥാന ചെയർമാൻ പി.കെ ശശി, നല്ലപാഠം കോ-ഓർഡിനേറ്റർമാരായ സി മുഹമ്മദാലി, എ.പി ആസിം ബിൻ ഉസ്മാൻ പ്രധാനാധ്യാപിക കെ.എം ഷാഹിന സലീം, പി.ടി.എ വൈസ് പ്രസിഡണ്ട് പി മൂസ ഡോ. കെ കമ്മാപ്പ, തെങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ ഷൗക്കത്ത്, വാർഡംഗം പി രഞ്ജിത് പി.ടി.എ അംഗങ്ങളായ നാസർ കാപ്പുങ്ങൽ, കെ.പി നസീർ, എം മുസ്തഫ, കെ ആസിഫ് ഫസൽ അധ്യാപകനായ കെ.പി ഫായിഖ് റോഷൻ നല്ലപാഠം സ്റ്റുഡന്റ്സ് കോ-ഓർഡിനേറ്റർമ്മാരായ പി അയ്മൻ, പി ഫാത്തിമത്ത് റഹിയാന, കെ റിഫ ഷെറിൻ, വി ഹനിയ എന്നിവർ സംബന്ധിച്ചു.
Post a Comment