ഫ്രൈഡേ റീഡിങ് ക്ലബ്ബ് സാഹിത്യകാരൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു


 കല്ലടിക്കോട്:വായിക്കാനും, പുസ്തക ചർച്ചകൾക്കുമായി കരിമ്പ ഗവർമെന്റ് ഹയർസക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫ്രൈഡേ റീഡിങ് ക്ലബ്ബ് സാഹിത്യകാരൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.എല്ലാ മാസവും രണ്ടാമത്തെയും, നാലാമത്തെയും വെള്ളിയാഴ്ച സ്കൂൾ ലൈബ്രറിയായ ബുക്ക്സ്റ്റാൾജിയയിൽ ഒത്തു ചേർന്ന് പുസ്തകാവതരണവും, ചർച്ചകളും നടത്തുകയാണ് ഫ്രൈഡേ റീഡിങ് ക്ലബ്ബ്ന്റെ ഉദ്ദേശ്യം.പ്രിൻസിപ്പാൾ ബിനോയ്‌ എൻ ജോൺ അധ്യക്ഷത വഹിച്ചു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എം അരുൺ രാജ്, പി ഭാസ്കരൻ, സി എൻ നിർമലദേവി, ശ്രുതി, കെ ആർ അഞ്ജന, അർച്ചന,കാവേരി, ഗൗതം, ഫാത്തിമ ജസിറ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post