ചളവറ:സംഘടനാ ശാക്തീകരണം ലക്ഷ്യം വെച്ച് സോൺ, സർക്കിൾ എക്സിക്യൂട്ടീവിനും പ്ലാറ്റൂൺ അംഗങ്ങൾക്കുമായി സോൺ തലങ്ങളിൽ സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലന ക്യാമ്പ് സഹവാസം ചെർപ്പുളശ്ശേരി സോണിലെ ചളവറ മിൻഹാജുൽ ഹുദയിൽ സമാപിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ബാപ്പു മുസ്‌ലിയാർ ചളവറ പതാക ഉയർത്തിയതോടെ ക്യാമ്പിനു തുടക്കമായി. ക്യാമ്പ് അമീർ സോൺ പ്രസിഡന്റ് റഫീഖ് സഖാഫി പാണ്ടമംഗലത്തിന്റെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ചെർപ്പുളശ്ശേരി സോൺ ജനറൽ സെക്രട്ടറി റശീദ് സഖാഫി പട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി ചളവറ പ്രാർത്ഥന നടത്തി. എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ മുസ്ല്യാർ ആവണക്കുന്ന് ആമുഖ പ്രഭാഷണം നടത്തി.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറിമാരായ കലാം മാവൂർ, ഉമർ മാസ്റ്റർ ഓങ്ങല്ലൂർ, ജില്ലാ പ്രസിഡന്റ് അശ്റഫ് അഹ്സനി ആനക്കര, ഫിനാൻസ് സെക്രട്ടറി റഷീദ് അശ്റഫി ഒറ്റപ്പാലം സെക്രട്ടറിമാരായ റിനീഷ് ഒറ്റപ്പാലം ശരീഫ് ചെർപ്പുളശ്ശേരി, സൈതലവി പൂതക്കാട് ക്യാമ്പിനു നേതൃത്വം നൽകി.
അലി സഖാഫി മഠത്തിപ്പറമ്പ്, ശമീർ പേങ്ങാട്ടിരി, എസ് വൈ എസ് ചെർപ്പുളശ്ശേരി സോൺ സെക്രട്ടറി അഷ്റഫ് ചെർപ്പുളശ്ശേരി, ഫിനാൻസ് സെക്രട്ടറി മുഹമ്മദ് ആയത്തച്ചിറ, കെഎം സഖാഫി മാരായമംഗലം, സകരിയ സഅദി മാരായമംഗലം, റസാഖ് അൽഹസനി, സിദ്ധീഖ് ഫാളിലി കുറ്റിക്കോട്, റഫീഖ് മാസ്റ്റർ കയ്ലിയാട്, ഇർശാദ് ഹുസൈൻ പൂതക്കാട്, അശ്റഫ് ചളവറ, ശനൂബ് ചളവറ, ശുഹൈബ് ചെർപ്പുളശ്ശേരി സംസാരിച്ചു.. 20 മണിക്കൂർ നീണ്ടുനിന്ന ക്യാമ്പ് ശനിയാഴ്ച ഉച്ചയോടെ സമാപിച്ചു.
Post a Comment