ഒറ്റപ്പാലം: പാലപ്പുറത്ത് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. പാലപ്പുറം മഠത്തൊടി വീട്ടിൽ രാമദാസ് ( 52) ആണ് മരിച്ചത്. ഞായർ വൈകിട്ട് 3.30നായിരുന്നു അപകടം. പാലപ്പുറത്ത് വീടിനുമുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് തീ പടരുന്നതുകണ്ട് അയൽവാസികൾ ഓടിയെത്തിയാണ് തീയണച്ചത്. തുടർന്ന് പരിശോധിച്ചപ്പോൾ പിൻസീറ്റിൽ രാമദാസിനെ മരിച്ചനിലയിൽ കാണുകയായിരുന്നു.ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പാലപ്പുറം ചിനക്കത്തൂർക്കാവിന് സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ്. ഭാര്യ: പ്രിയ. മക്കൾ: വർഷ, വിഷ്ണു.
ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു.
The present
0
Post a Comment