ഹാരപ്പ-മോഹൻജദാരോ ഇന്റർനാഷണൽ ആർട്ട് റെസിഡൻസി വർക്ക്‌ഷോപ്പ് & അഭിമാനമായി കേരള സംഘം

 

പാലക്കാട്‌ :അനേകമനേകം വരയും വർണ്ണവും, ദേവാലയങ്ങളും പൗരാണിക മഹിമയും നെറുകയിൽ ചൂടി നിൽക്കുന്ന ഇന്ത്യ മഹാരാജ്യത്തിന് അഭിമാനം നിറഞ്ഞതായിരുന്നു കൊൽക്കത്തയിലെ ഹാരപ്പ-മോഹൻജദാരോ ഇന്റർനാഷണൽ ആർട്ട് റെസിഡൻസി വർക്ക്‌ഷോപ്പ്.ഇവിടെ എത്തിയ കേരള സംഘത്തിന്റെ പ്രകടനവും സാന്നിധ്യവും ഓരോ മലയാളിക്കും അഭിമാനത്തിന് വക നൽകുന്നതായി.കലയുടെ അനന്യമായ ദൃശ്യവിരുന്നിലേക്കുള്ള മലയാളി സംഘം ക്യൂറേറ്റർ ഫോറിൻ്റോസ് ദീപ്തി നയിച്ചതായിരുന്നു.ഒരു അതുല്യമായ കലായാത്രയ്ക്കായി അന്താരാഷ്ട്ര കലാകാരന്മാർ കൊൽക്കത്തയിൽ ഒത്തുകൂടുകയായിരുന്നു.മണികണ്ഠൻ പൊന്നാനി,ഡോ.ജോജ്ജി പള്ളത്താന,ജീവ,ഭരണി,ബൈജു പുനക്കുന്നൂർ, രമണികുട്ടി അമ്മ,രശ്മി മോൾ,ബി.വസന്ത കുമാരി,എൻ.വസന്തകുമാരി,തുടങ്ങിയവരാണ് കേരളത്തെ പ്രതിനിധീകരിച്ച  കലാകാരന്മാർ.പ്രകൃതി,സംസ്കാരം, സ്വത്വം,ദേശം, പൈതൃകം എന്നിവയുടെ തീമുകളും കലയുടെ ശക്തിയുടെ തെളിവ്,എന്നിവ ഈ മേളക്ക് മാറ്റുകൂട്ടി.

Post a Comment

Previous Post Next Post