റവ.ഫാ.ഐസക് കോച്ചേരിക്ക് എം സി എ മൂവാറ്റുപുഴ രൂപത ജനറൽ സെക്രട്ടറി സജീവ് ജോർജ് ഉപഹാരം സമർപ്പിക്കുന്നു
കരിമ്പ :നിർമ്മലഗിരി സെൻ്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്ക തീർത്ഥാടന ദൈവാലയത്തിൽ എംസിഎ നിർമലഗിരി യൂണിറ്റിന്റെയും സൺഡേ സ്കൂളിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വൈദിക ദിനാചരണവും മതബോധന ദിനാചരണവും നടത്തി.എല്ലാവർഷവും ഓഗസ്റ്റ് 4 (ആദ്യ ഞായറാഴ്ച) വിശുദ്ധ ജോൺ വിയാനിയുടെ ഓർമ്മ തിരുന്നാൾ ദിവസം വൈദിക ദിനമായി കത്തോലിക്ക സഭ ആചരിക്കുന്നു. വൈദികരുടെ ആത്മസമർപ്പണത്തിനും ക്ഷമയ്ക്കും മറ്റുള്ളവരോടുള്ള കരുതലിനും വിശ്വാസികൾ ഈ ദിനത്തിൽ വിലമതിക്കുന്നതിക്കുന്നതോടൊപ്പം അവർക്ക് നന്ദി പറയുവാനും വിനിയോഗിക്കുന്നു. ചടങ്ങ് മൂവാറ്റുപുഴ ബഥനി പ്രൊവിൻസ് അസിസ്റ്റൻ്റ് മദർ പ്രൊവിൻഷ്യൽ സിസ്റ്റർ ലിറ്റിൽ ഫ്ളവർ എസ് ഐ സി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് ജോർജ് ചെമ്പകശ്ശേരി അധ്യക്ഷനായി.റവ.ഫാ.ഐസക് കോച്ചേരിക്ക് എം സി എ രൂപതാ ജനറൽ സെക്രട്ടറി സജീവ് ജോർജ്ജും സി. ലിറ്റിൽ ഫ്ളവർ എസ് ഐ സി ക്ക് ജോർജ് ചെമ്പകശ്ശേരിയും ഉപഹാര സമർപ്പണം നൽകി ആദരിച്ചു. കൂടാതെ എം സി സി എൽ യൂണിറ്റ് ഭാരവാഹികൾ വൈദികനും സിസ്റ്റർക്കും ഉപഹാരങ്ങൾ നൽകി. വി വി .സ്കറിയ വള്ളിക്കാട്ടിൽ,റിമി കെ എസ്,അക്സ റെനി എന്നിവർ പ്രസംഗിച്ചു.
Post a Comment