എടത്തനാട്ടുകര:വട്ടമണ്ണപ്പുറം എ എം എൽ പി സ്കൂളിൽ കർക്കടകമാസത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയുംആരോഗ്യ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പത്തില പ്രദർശനം സംഘടിപ്പിച്ചു..പുതിയ കാലത്തെ മാറിയ ഭക്ഷണക്രമങ്ങളെ തുടര്‍ന്ന് ജീവിതശൈലീ രോഗങ്ങളുടെ നിത്യവാഹകരായി ദുരിതജീവിതം നയിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ആരോഗ്യപാലനത്തിന്റെ സന്ദേശം പകര്‍ന്നാണ് പത്തിലകളുടെ പ്രദർശനം സംഘടിപ്പിച്ചത് .പരിപാടി അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സജ്‌ന സത്താർ ഉദ്ഘാടനം ചെയ്തു. അലി മഠത്തൊടി അധ്യക്ഷതവഹിച്ചു. അലനല്ലൂർ ഗവ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ :എം മിഷ്കാത്ത് മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ് എംപി നൗഷാദ്, പ്രധാന അധ്യാപിക കെ. എം. ഷാഹിന സലീം,പിടിഎ വൈസ് പ്രസിഡന്റ് വി ശിഹാബ് ,എസ് എം സി അംഗം നാസർ കാപ്പുങ്ങൽ, പിടിഎ അംഗങ്ങളായ പി പി ഉമ്മർ, സി അലി, പി നിഷാദ്,എം മുസ്തഫ, വി പി സജ്ല, ടി സുബൈദ, എം ആരിഫ, കെ പി സൈഫുന്നിസ, പി ഫർഷാന, അധ്യാപകരായ കെ എ മിന്നത്ത്, എം പി മിനിഷ, എൻ ശബാന ഷിബില, കെ പി ഫായിക്ക് റോഷൻ,സി മുഹമ്മദാലി, പി നബീൽ ഷാ, ഏ ദിലൂ ഹനാൻ, ബേബി സെൽവ എന്നിവർ സംബന്ധിച്ചു.സ്കൂളിൽ കുട്ടികളുടെയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹകരണത്തോടെ വീടുകളിൽനിന്നും ശേഖരിച്ച പത്തുതരം ഇലകളാണ് പ്രദർശിപ്പിച്ചത്.പത്തില പ്രാധാന്യത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി പത്തില ഇലകളായ ചേമ്പ് ,ചേന ആനക്കൊടിതൂവ ,മത്തൻ,മുള്ളൻ ചീര,പയറില,താള്,തകര,കുമ്പളം ,തഴുതാമ എന്നീ ഇലകളാണ് പ്രദർശിപ്പിച്ചത്.
പത്തില പ്രദർശനം സംഘടിപ്പിച്ചു.
The present
0
Post a Comment