കോട്ടോപ്പാടം: പ്രവാചകൻ മുഹമ്മദ് നബി (സ്വ) തങ്ങളുടെ ജന്മദിനത്തോടനുബന്ധിച്ച് അമ്പാഴക്കോട് മുനവ്വിറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്‌റസയിൽ നടക്കുന്ന മീലാദ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നടത്തി.നബിതിരുമേനി കാരുണ്യത്തിന്റെ തിരുദൂതരായിരുന്നു. ഒരാണില്‍നിന്നും പെണ്ണില്‍നിന്നും പിറന്ന മനുഷ്യകം സൂക്ഷമാര്‍ത്ഥത്തില്‍ സഹോദരസമുദായമാണെന്ന മാനവികതയുടെ മഹാസന്ദേശം അനാവരണം ചെയ്യുകയായിരുന്നു. സ്വദർ മുഅല്ലിം കെ എ മുഹമ്മദ് ഷക്കീർ ഫൈസി മദ്‌റസ പ്രസിഡന്റ് പാറശ്ശേരി ഹസ്സൻ സാഹിബിന് നൽകി ലോഗോയുടെ പകർപ്പ് പ്രകാശിപ്പിച്ചു.മാനേജ്മെന്റ് ഭാരവാഹികളായ കെ ഹംസ മാസ്റ്റർ, അഷ്‌റഫ്.സി, സൈനുദ്ദീൻ.വി പി, മുസ്തഫ അമ്പാഴക്കോട്, അദ്ധ്യാപകരായ മുഹമ്മദ് ഫൈസൽ നിസാമി പള്ളിക്കുന്ന്,തുഫൈൽ അസ്ഹരി അമ്പാഴക്കോട്, മുഹമ്മദ് ബഷീർ മുസ്‌ലിയാർ അമ്പാഴക്കോട്, മുഹമ്മദ് അജ്മൽ വാഫി നെച്ചുള്ളി, രായിൻ മുസ്‌ലിയാർ അമ്പാഴക്കോട്,ഇർഷാദ് അഷ്അരി അവണക്കുന്ന് എന്നിവർ പങ്കെടുത്തു.
Post a Comment