കാട്ടാന കൂട്ടം കൃഷി നശിപ്പിച്ചു

 

കല്ലടിക്കോട്: വാക്കോട് ഇറങ്ങിയ കാട്ടാന കൂട്ടം കൃഷി നശിപ്പിച്ചു. മലങ്കാട്ടിൽ വത്സലകുമാരിയുടെ പത്തായപ്പുരക്ക് സമീപമുള്ള കൃഷിയിടത്തിലെ കൃഷികളാണ് നശിപ്പിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 4.30 ണ് സംഭവം. നാലു ആനകളും, ഒരുകുട്ടിയാനയും അടങ്ങിയ സംഘമാണ് എത്തിയത്. അമ്പതിലധികം തെങ്ങിൻ തൈകൾ, 45 ഓളം കൗങ് തൈകൾ, 20 വാഴ, 30 ഓളം റബ്ബർ തൈകൾ തുടങ്ങിയവയെല്ലാം നശിപ്പിച്ചു. റബ്ബർ ടാപ്പിനെത്തിയ തൊഴിലാളികളാണ് ആനകളെ കണ്ടത്, അവർ ബഹളം വെച്ചതോടെ കാട്ടാന കൂട്ടം കാടുകയറുകയായിരുന്നു. തുടർന്ന് ദ്രുതകർമ്മസേന സ്ഥലം സന്ദർശിച്ചു. രണ്ടര ലക്ഷം രൂപയുടെ നഷ്ട്ടം സംഭവിച്ചതായി സ്ഥാല ഉടമ അറിയിച്ചു. 


     


Post a Comment

Previous Post Next Post