എഴക്കാട് -ഒളപ്പമണ്ണ ഭഗവതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ക്ലിനിക്കിന് തറക്കല്ലിട്ടു

 

തിരുകുന്നപ്പുള്ളിക്കാവ്,ഒളപ്പമണ്ണ ഭഗവതി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ സ്ഥാപിതമാകുന്ന ക്ലിനിക്കിന്റെ തറക്കല്ലിടൽ ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ഒഎംസി നീലകണ്ഠൻ നമ്പൂതിരിപ്പാടിനൊപ്പം ഭാരവാഹികൾ  

കോങ്ങാട്: എഴക്കാട് തിരുകുന്നപ്പുള്ളിക്കാവ് ഒളപ്പമണ്ണ ഭഗവതി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ സ്ഥാപിതമാകുന്ന ക്ലിനിക്കിന്റെ തറക്കല്ലിടൽ ചടങ്ങ്‌ ട്രസ്റ്റ് ചെയർമാൻ ഒഎംസി നീലകണ്ഠൻ നമ്പൂതിരിപ്പാട് നിർവഹിച്ചു.വാസ്തു ശില്പി കെ.പി.പ്രകാശൻ കാവശ്ശേരി പൂജ ചെയ്തു.നിരാലംബരായ രോഗികൾക്ക് ചികിൽസ സഹായകമായും,ഗ്രാമീണ ജനതയുടെ ആരോഗ്യ പരിചരണത്തിന് ആശ്രയമായും,സമർപ്പിത സേവനം ലക്ഷ്യമാക്കി കൂടിയാണ് തിരുകുന്നപ്പുള്ളിക്കാവ് അങ്കണത്തിൽ,ഒളപ്പമണ്ണ ഭഗവതി ചാരിറ്റബിൾ ട്രസ്റ്റ് ക്ലിനിക് യാഥാർത്ഥ്യമാക്കുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.കൺവീനർ പ്രദീപ് എഴക്കാട്,ട്രഷറർ കെ.സി.വേണുഗോപാലൻ,അശോക് കുമാർ,ഗുരുസ്വാമി,ബൈജു,ഉണ്ണി,ഗോപാലകൃഷ്ണൻ എതിർപ്പുള്ളി,മണിയൻ നായർ,വി.എ.ബാലൻ,ബൈജു.സി.എ, ബാലൻ.എം.സി,ശ്രീധരൻ നായർ,മുൻ മേൽശാന്തി രാജൻ കുളങ്ങര തുടങ്ങിയവർ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തു

Post a Comment

Previous Post Next Post