പുസ്തകത്തണൽ പദ്ധതി പ്രവർത്തനങ്ങൾ. കരിമ്പ ഹയർസെക്കന്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റിന് ആദരം

 

പാലക്കാട്‌ :മനസു നന്നാവട്ടെ, മതമേതെങ്കിലുമാകട്ടെ. മലയാളികള്‍ക്കെല്ലാം സുപരിചിതമായ എന്‍എസ്എസിന്റെ ഈ ഔദ്യോഗിക ഗീതം സ്‌കൂളിലും,കോളേജിലും കേള്‍ക്കുമ്പോള്‍ സാമൂഹികതയുള്ള പ്രവർത്തനത്താൽ ഹൃദയം അഭിമാനം കൊണ്ട് നിറയും.2023-24 അദ്ധ്യയന വർഷത്തിൽ പാലക്കാട്‌ ജില്ലയിൽ വായനമായി ബന്ധപ്പെട്ട പുസ്തകത്തണൽ പദ്ധതി ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയ എൻ എസ് എസ്  യൂണിറ്റിനുള്ള പുരസ്‌കാരം കരിമ്പ ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന് ലഭിച്ചു.വടക്കഞ്ചേരിയിൽ നടന്ന ചടങ്ങിൽ ആലത്തൂർ എം പി കെ.രാധാകൃഷ്ണൻ പുരസ്‌കാരം സമ്മാനിച്ചു.കുട്ടികളിൽ വായന ശീലം വർദ്ധിപ്പിക്കാനായി  വായനമൂലകൾ,പ്രാദേശിക ഗ്രന്ഥശാലകളുടെ സഹകരണത്തോടെ പുസ്തക ചർച്ചകൾ, വളന്റിയേഴ്‌സ് തയ്യാറാക്കിയ പുസ്തകപരിചയ വീഡിയോകൾ, വായനപ്പതിപ്പുകൾ തുടങ്ങി വിവിധ പരിപാടികൾ എൻ എസ് എസ് യൂണിറ്റ് സംഘടിപ്പിച്ചിരുന്നു.വൈവിധ്യമാർന്ന ഇത്തരം പ്രവർത്തന പരിപാടികളെ മുൻനിർത്തിയാണ് അംഗീകാരം.

Post a Comment

Previous Post Next Post