പതിനാറു കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

 

മണ്ണാർക്കാട് :പതിനാറു കിലോ കഞ്ചാവുമായി  രണ്ട് പേർ പിടിയിൽ.മണ്ണാർക്കാട് തെങ്കര മണലടി പേങ്ങാട്ടിരി മുഹമ്മദ് ഷെഫീഖ് (37), മണലടി കപ്പൂരാൻ വളപ്പിൽ ബഷീർ (35) എന്നിവരാണ് പിടിയിലായത്. മണലടിയിലുള്ള ബഷീറിൻ്റെ വാടക വീട്ടിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ( ഡാൻസാഫ്) മണ്ണാർക്കാട് പോലീസും സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത്.

Post a Comment

Previous Post Next Post