പുസ്തകങ്ങൾ സമർപ്പിക്കാം. പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു

 

പാലക്കാട്: ജില്ലയിലെ അറിയപ്പെടുന്ന സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകനും സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗവുമായിരുന്ന പി.കെ.സുധാകരൻ്റെ സ്മരാണാർത്ഥം ഒറ്റപ്പാലം താലൂക്ക് ലൈബ്രറി ഏർപ്പെടുത്തുന്ന പി.കെ സുധാകരൻ സ്മാരക പുരസ്കാരത്തിന് കൃതികൾ ക്ഷണിയ്ക്കുന്നു.2022-23 - 2023 - 24വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച യാത്രാ വിവരണകൃതിക്കാണ് ഈ വർഷത്തെ പുരസ്കാരം.എഴുത്തുകാർക്കും പ്രസാധകർക്കും പുസ്തകങ്ങൾ സമർപ്പിക്കാം.2024 സെപ്തംബർ 20 നകം കൺവീനർ  പി കെ സുധാകരൻ ഒറ്റപ്പാലം താലൂക് പബ്ലിക് ലൈബ്രറി വീട്ടാമ്പാറ,വരോട് പി.ഒ.ഒറ്റപ്പാലം,പാലക്കാട്‌ പിൻ -679102 എന്ന വിലാസത്തിൽ കൃതികൾ ലഭിച്ചിരിക്കണം.

Post a Comment

Previous Post Next Post