കരിമ്പ :സി എ എസ് കെ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കർമ പരിപാടികൾ വിലയിരുത്തുന്നതിനും, ഭാവി പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനും നടത്തിയ അംഗങ്ങളുടെ ഒത്തുചേരൽ സി എ എസ് കെ ചെയർമാൻ ഫിറോസ് പാലക്കാട് ഉദ്ഘാടനം ചെയ്തു.സി എ എസ് കെ അംഗമാവൂ, നിങ്ങളുടെ കുടുംബം സംരക്ഷിക്കൂ എന്ന പ്രമേയത്തിൽ നടത്തിയ സംഗമത്തിൽ ജില്ല-സംസ്ഥാന നേതാക്കളും പങ്കെടുത്തു. കരിമ്പാ പനയമ്പാടം മദ്രസ ഹാളിൽ നടത്തിയ ക്യാമ്പയിൻ സൗഹൃദ സംഗമം ഓട്ടോ തൊഴിലാകളുടെ തൊഴിൽ പ്രശ്നങ്ങളും,തൊഴിൽ സുരക്ഷിതത്വവും, ആനുകൂല്യങ്ങളും ചർച്ചചെയ്യുന്ന വേദിയായി മാറി.സംഘടനയുടെ അംഗത്വവും,ഓരോ ഓട്ടോ തൊഴിലാളിക്കും ലഭിക്കുന്ന സുരക്ഷിതത്വവും സംബന്ധിച്ച് സംഘടനാ നേതാക്കൾ ചർച്ച ചെയ്തു.
ചാരിറ്റി ഓട്ടോ സ്വതന്ത്ര കൂട്ടായ്മ സൗഹൃദ സംഗമം,പനയമ്പാടം മദ്രസ ഹാളിൽ നടത്തി
Samad Kalladikode
0
Post a Comment