മണ്ണാർക്കാട്: ജീവിക്കുന്ന ചുറ്റുപാടിൽ എവിടെയും വിശക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം നൽകുക,ആരും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ മണ്ണാർക്കാട് താലൂക്ക് കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയ 'സ്നേഹപൂർവ്വം സാന്ത്വന സ്പർശം' കൂട്ടായ്മയുടെ ഭക്ഷണവിതരണം ഒരു വർഷം പിന്നിടുന്നു.മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എല്ലാ ഞായറാഴ്ചകളിലും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണ വിതരണവും തിങ്കളാഴ്ചകളിൽ കല്ലടിക്കോട് കുടുംബരോഗ്യ കേന്ദ്രത്തിൽ പ്രഭാത ചായ വിതരണവുമാണ് കൂട്ടായ്മയുടെ മുഖ്യപ്രവർത്തനം. നിർധനകുടുംബങ്ങൾക്ക് ഭക്ഷണകിറ്റും,വിദ്യാർത്ഥികൾക്ക് പഠനസഹായവും,അവശ രോഗികൾക്ക് ആരോഗ്യപരിചണത്തിനാവശ്യമായ ഇടപെടലും രക്തദാന ക്യാമ്പും ഉൾപ്പടെ,മാനുഷിക കാരുണ്യ പ്രവർത്തനങ്ങളിൽ സ്നേഹപൂർവ്വം സാന്ത്വന സ്പർശം കൂട്ടായ്മ സാധ്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.വയനാട് ദുരന്തബാധിതർക്ക് അവശ്യവസ്തുക്കൾ എത്തിച്ചും ഒരു ലക്ഷം രൂപ സഹായധനം നൽകിയും,പരീക്ഷവിജയികളെ ആദരിച്ചും ഈ കൂട്ടായ്മ പ്രവർത്തിച്ചിട്ടുണ്ട്.സ്നേഹപൂർവ്വം സാന്ത്വന സ്പർശം അതിന്റെ തുടർ പ്രവർത്തനങ്ങൾക്കും സുമനസ്സുകളുടെ സഹായത്തിലാണ് പ്രതീക്ഷയെന്ന് കൂട്ടായ്മയുടെ ഭാരവാഹികൾ പറഞ്ഞു
'വിശപ്പ് രഹിത നാട്' 'സ്നേഹപൂർവ്വം സാന്ത്വന സ്പർശം' ഭക്ഷണ വിതരണം ഒരു വർഷം പിന്നിട്ടു
Samad Kalladikode
0
Post a Comment