കരിമ്പ:കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ) കരിമ്പ പഞ്ചായത്ത് കർഷക പ്രതിരോധ സദസ്സ്,കിഫ യൂണിറ്റ് രൂപീകരണവും മെമ്പർഷിപ്പ് വിതരണവും ഒക്ടോബർ 19 ശനി പകൽ രണ്ട് മണിക്ക് കല്ലടിക്കോട് ചുങ്കം എസ് എ ഡി സി ഹാളിൽ ചേരുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.തീവ്രമായ വന്യ ജീവി ആക്രമണം,പരിസ്ഥിതി നിയമങ്ങളെ കർഷകന്റെ മണ്ണിലേക്ക് ഇറക്കി കൊണ്ട് വന്ന് അവനെ നിർബന്ധിത കുടിയിറക്കിന് പ്രേരിപ്പിക്കുന്ന ഭരണ വർഗ്ഗത്തിന്റെ കർഷക വിരുദ്ധ നയങ്ങൾ,കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ച, എന്നിവയാൽ കർഷകർ അതി ദരുണമായി വീർപ്പു മുട്ടുന്ന സാഹചര്യത്തിലാണ് പ്രതിരോധ സദസ്സ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ നാല് വർഷം കൊണ്ട് ജാതി,മത, കക്ഷി,രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ കർഷകരുടെ വിഷയങ്ങൾ ആഴത്തിൽ പഠിക്കുകയും, ക്രിയാത്മക നടപടികളിലൂടെ അതിനുള്ള പരിഹാരങ്ങൾ ബന്ധപ്പെട്ട അധികാരികളുടെയും നീതിപീഠങ്ങളുടെയും മുമ്പിൽ എത്തിക്കുകയും ചെയ്തിട്ടുള്ള സ്വതന്ത്ര കർഷക സംഘടനയാണ് കിഫ.ഈ അതിജീവന പേരാട്ടത്തിൽ അണിചേരുന്നതിനും,മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകന്റെ പ്രശ്നങ്ങൾ നേരിടാത്ത സാമൂഹിക നിയമ വ്യവസ്ഥിതികളെ മാറ്റിയെഴുതുവാനും കിഫ വ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടികൾക്കൊപ്പം ചേർന്നു നിൽക്കാൻ മുഴുവൻ കർഷകരോടും കർഷക സ്നേഹികളോടും നേതാക്കൾ അഭ്യർത്ഥിച്ചു.
Post a Comment