പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ത്രിദിന ക്യാമ്പ് ഹയാസിന്ത് 2024ൻ്റെ സമാപന സമ്മേളനം സ്കൗട്ട് ജില്ലാ സെക്രട്ടറി അബ്ദുൾ നസീർ ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞിരപ്പുഴ :പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ ത്രിദിന ക്യാമ്പ് ഹയാസിന്ത് 2024 സമാപിച്ചു. കാഞ്ഞിരം ടൗണിലേക്ക് നടന്ന വിളംബര ജാഥയോടെയാണ് ക്യാമ്പിന് തുടക്കം കുറിച്ചത്. മുൻ പി.ടി.എ പ്രസിഡൻ്റ് കെ. ബാലകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൻ്റെ ഭാഗമായി വിവിധ പരിശീലന പരിപാടികളും ക്ലാസ്സുകളും നടന്നു. ഫാ. നിവിൽ തെക്കൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനിൽകുമാർ, എം.എൻ നാരായണൻ മാസ്റ്റർ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ്, എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കുമ്പളംചോല പച്ചത്തുരുത്തിൽ 64 കുട്ടികൾ 64 ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. സോപ്പ് നിർമ്മാണം, ബുക്ക് ബൈൻഡിംഗ് തുടങ്ങിയ വിവിധ പരിശീലന പരിപാടികളും ക്യാമ്പിൻ്റെ ഭാഗമായി നടന്നു. സ്കൗട്ട് വിഭാഗം മണ്ണാർക്കാട് ജില്ലാ സെക്രട്ടറി അബ്ദുൾ നസീർ മാസ്റ്റർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്യാമ്പിൻ്റെ ഭാഗമായി തയ്യാറാക്കിയ മാഗസിൻ ഹയാസിന്ത് പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് മൈക്കിൾ ജോസഫ്, ഗൈഡ് ക്യാപ്റ്റൻ ദിവ്യ അച്ചുതൻ, സ്കൗട്ട് മാസ്റ്റർ എച്ച്. അനീസ് , സ്റ്റാഫ് സെക്രട്ടറി എൽ. വസന്ത, അധ്യാപകരായ എസ്. സനൽകുമാർ, പി. സുരേഷ് ബാബു, മഞ്ജു പി ജോയ്, ജി.കവിത , ജിഷ്ണുവർദ്ധൻ, റിജോ പി. ദാസ്, പി.ടി.എ അംഗം അബ്ദുൾ നാസർ, ലീഡർമാരായ എം സുമീറ, കെ.എസ് സംഗീത് , എ ആദർശ്, ദിയ തസ്നിം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Post a Comment