മണ്ണാർക്കാട്:45 അടി താഴ്ചയുള്ള കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി മണ്ണാർക്കാട് ഫയർഫോഴ്സ് ടീം.തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്.കുമരംപുത്തൂർ പയ്യനെടം കിണറുംപടി എന്ന സ്ഥലത്ത് ഒരു യുവതി കിണറ്റിൽ വീണതായി സന്ദേശം ലഭിച്ചതിനെ തുർന്ന് മണ്ണാർക്കാട് അഗ്നി രക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ ഷിൻ്റു ഇ എം ൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ഷബീർ എം എസ്, സജു ബി, വിഷ്ണു വി, അൻസൽ ബാബു ടി കെ,പ്രദീപ് കുമാർഎസ്,സിജോയ് എസ്, വിഷ്ണു കെ എന്നിവർ സംഭവസ്ഥലത്ത് കുതിച്ചെത്തുകയായിരുന്നു. ഉദ്ദേശം 45 അടി താഴ്ച്ചയുള്ളതും വെള്ളമുള്ളതും ആൾമറയുള്ളതുമായ കിണറിൽ യുവതി ഒരു കയറിൽ പിടിച്ച് നിൽക്കുന്നതായി കാണപ്പെടുകയായിരുന്നു. ഉടൻ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ ഷബീർ എം എസ് റോപ്പ് ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങി സേനയുടെ റെസ്ക്യൂ നെറ്റിൽ യുവതിയെ കരക്കെത്തിച്ച് ആശുപത്രിയിലേക്ക് ആംബുലൻസിൽ അയച്ചു. പ്രഥമദൃഷ്ട്യാ കാര്യമായ പരിക്കുകൾ ഇല്ല. എളങ്കുന്നത്ത് വീട്ടിൽ അഖില (26) ആണ് കിണറ്റിൽ വീണത്. സ്വകാര്യ വാഹനത്തിൽ സംഭവസ്ഥലത്തെത്തിയ സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
45 അടി താഴ്ചയുള്ള കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി മണ്ണാർക്കാട് ഫയർഫോഴ്സ് ടീം
The present
0
Post a Comment