എം.ടി.വേണു പുരസ്ക്കാരം ഡോ.സ്മിതാദാസിന്. എടപ്പാളിൽ നവംബർ 6ന് പുരസ്‌ക്കാര സമർപ്പണം

 

ഒറ്റപ്പാലം :മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന എം.ടി വേണുവിന്‍റെ പേരില്‍ നല്‍കുന്ന സ്മാരക പുരസ്‌കാരം ഡോ.സ്മിതാദാസിന് സമ്മാനിക്കും.നവംബര്‍ 6 ന് എടപ്പാളില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്ക്കാര സമര്‍പ്പണം.പാലക്കാട് ജില്ലയിലെ തണ്ണീർക്കോട് സ്വദേശിയായ ഡോ.സ്മിതാദാസ് സുഗതകുമാരിയുടെ കവിതകളിലെ കൃഷ്ണ സങ്കല്പം എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.കൂടാതെ സൈക്കോളജിയിലും വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദവും ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങിൽ പി.ജി ഡിപ്ലോമയും പൂർത്തിയാക്കിയ ഡോ.സ്മിതാദാസ് അധ്യാപിക, എഴുത്തുകാരി, കൗൺസിലർ, പ്രഭാഷക എന്നീ നിലകളിൽ അറിയപ്പെടുന്നു. ജ്വാലാമുഖി പുന്നശ്ശേരി നമ്പി ശ്രീനീലകണ്ഠ ശർമ്മ (ജീവചരിത്രം), എം.പി ശങ്കുണ്ണി നായർ -നിരൂപക നഭസ്സിലെ ഒറ്റ നക്ഷത്രം (ജീവചരിത്രം), ധീര സമീരേ യമുനാ തീരേ (പഠനം) നിത്യാരാധിക രാധിക (കവിതാ സമാഹാരം),വൈദ്യയജ്‌ഞം (ജീവചരിത്രം) എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്.ഇപ്പോൾ വാവന്നൂർ ശ്രീപതി ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്രിൻസിപ്പലാണ്.ഭർത്താവ്: മംഗലത്ത് മേലേതിൽ വിജയരാഘവൻ. മക്കൾ:ശ്രീലക്ഷ്മി, ഗായത്രി.

Post a Comment

Previous Post Next Post