ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി. ജയരാജന് യാത്രയായപ്പ് നൽകി

 

മണ്ണാർക്കാട്: ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി. ജയരാജന് യാത്രയായപ്പ് നൽകി.കേരള ഫയർ സർവീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി. പ്രണവ് ഉദ്ഘാടനം ചെയ്തു. പാലക്കാട് മേഖല പ്രസിഡണ്ട് രമേഷ് അധ്യക്ഷനായി.പാലക്കാട് മേഖല സെക്രട്ടറി എൻ. ഷാജി, മണ്ണാർക്കാട് ഫയർ സ്റ്റേഷൻ ഓഫീസർ സുൽഫി ഇബ്രാഹിം ,അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എ.കെ. ഗോവിന്ദൻകുട്ടി, കേരള ഫയർ സർവീസ് അസോസിയേഷൻ മണ്ണാർക്കാട് യൂണിറ്റ് കൺവീനർ ഷബീർ, മേഖലാ കമ്മിറ്റി അംഗം ആർ. ശ്രീജേഷ്, വി. സുരേഷ് കുമാർ, സീനിയർ ഓഫീസർ വിമൽകുമാർ, എം.കെ. മണികണ്ഠൻ, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ അബ്ദുൽ ജലീൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി. നിഷാദ്, ഹോം ഗാർഡ് അൻസൽ ബാബു തുടങ്ങിയവർ സംസാരിച്ചു.കേരള ഫയർ സർവീസ് അസോസിയേഷൻ പാലക്കാട് മേഖല കമ്മിറ്റിയും മണ്ണാർക്കാട് യൂണിറ്റും സംയുക്തമായാണ് യാത്രയയപ്പ് നൽകിയത്.


Post a Comment

Previous Post Next Post