എ ഐ ഡി എസ് ബോധവത്കരണ മാജിക്‌ ഷോ സംഘടിപ്പിച്ചു

 

തച്ചമ്പാറ:കേരള സ്റ്റേറ്റ് എ ഐ ഡി എസ് കൺട്രോൾ സൊസൈറ്റി യുടെയും പി എച്ച് സി തച്ചമ്പാറ യുടെയും നേതൃത്വത്തിൽ എ ഐ ഡി എസ് ബോധവത്കരണ മാജിക്‌ ഷോ തച്ചമ്പാറ ഡി ബി എച്ച് എസ് എസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടത്തി.'ഒന്നായി പൂജ്യത്തിലേക്ക് 'എന്ന ലക്ഷ്യം കൈവരിക്കുവാന്നും യുവ തലമുറയിൽ ഇതിനെ കുറിച്ചുള്ള അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തി വരുന്ന പരിപാടിയാണ് എ ഐ ഡി എസ് ബോധവത്കരണ മാജിക്‌ ഷോ.ആരോഗ്യവകുപ്പിൽ നിന്നും എച് ഐ ബെർലിറ്റ്,ജെ എച്ച് എ അരുണ,ജെ പി എച്ച് എൻ ലിജി,എം എൽ എസ് പി ശിവരഞ്ജിനി എന്നിവർ പരിപാടിയിൽ പങ്കുചേർന്നു.

Post a Comment

Previous Post Next Post